താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്

വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം സിഗ്മ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. ഇതിന് മുമ്പായി കേരളത്തിലുമെത്തിയിരുന്നു താരം. കേരളത്തില്‍ നടന്ന പ്രൊമോഷന്‍ പരിപാടിയില്‍ മലയാള സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചും ജേസണ്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ ഇഷ്ട താരങ്ങള്‍, ഇഷ്ടപ്പെട്ട സിനിമ എന്നതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
ദുല്‍ഖര്‍, നസ്ലെന്‍ എന്നിവരെക്കുറിച്ചും ജേസണ്‍ സംസാരിക്കുന്നുണ്ട്. 'എനിക്ക് ദുല്‍ഖര്‍ സല്‍മാന്‍ സാറിനെ എനിക്ക് ഒരുപാടിഷ്ടമാണ്. ഈയ്യടുത്തായി നസ്ലെനെ ഇഷ്ടപ്പെട്ടു. മമ്മൂക്കയും ലാലേട്ടനും ഇതിഹാസങ്ങളാണ്. എനിക്ക് അവരെയെല്ലാം ഇഷ്ടമാണ്. ഈയ്യടുത്തായി മോളിവുഡ് ഡ്രീംസ് കണ്ടു.
ആ സിനിമ നടക്കുന്നത് സിനിമയുമായി ബന്ധപ്പെട്ടാണ്. വളരെ റിയലിസ്റ്റിക്കാണ്. എനിക്ക് ഇഷ്ടപ്പെട്ടു' എന്നാണ് ജേസണ്‍ പറയുന്നത്. താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാനാണ്. മലയാളത്തില്‍ നിന്നുള്ള റിവ്യുകള്‍ക്കായി താന്‍ കാത്തിരിക്കുകയാണ്. തന്റെ ആദ്യ സിനിമ ഇവിടെ വിതരണത്തിന് എടുത്ത കൃഷ്ണമൂര്‍ത്തിയ്ക്കും ഗോകുലം ഗോപാലിനും നന്ദി പറയുന്നുവെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha



























