മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയനെ ഗുഡ്‌വിൽ അംബാസഡറായി തിരഞ്ഞെടുത്തു.
മലയാളി താരത്തിനൊപ്പം ബ്രസീൽ ഇതിഹാസം ജോസ് ബാരെറ്റോയും ഗുഡ്‌വിൽ അംബാസഡറായി തെരഞ്ഞെടുത്തു. മത്സരത്തിന്റെ കിക്ക് ഓഫിന് പന്ത് ഗ്രൗണ്ടിലെത്തിക്കുക ഇരുവരുമാണ്.
ഒക്‌ടോബർ മൂന്നിനാണ് ഇന്ത്യയുമായുള്ള ബ്രസീലിന്റെ സൗഹൃദപ്പോരുള്ളത്. ബ്രസീൽ ടീം ഇന്നെത്തും. ബ്രസീൽ സംഘത്തിൽ വിനീഷ്യസ് ജൂനിയർ, ബ്രൂണോ ഗുയ്‌മറസ്, എൻഡ്രിക്, മാർക്വിന്യോസ്, ഗബ്രിയേൽ മഗാലിയസ്, റയാൻ, ഡാനിലോ എന്നിവർക്കൊപ്പം ഒരു പിടി നവാഗതരും ടീമിലുണ്ട്. റാങ്കിങ് പട്ടികയിൽ ആറാമതാണ് ബ്രസീൽ. ഇന്ത്യ 138–ാമതും. 1992ൽ റാങ്കിങ് സന്പ്രദായം ഏർപ്പെടുത്തിയശേഷം ആദ്യമായാണ് ഇത്രയും മുന്തിയ റാങ്കുകാരുമായി ഇന്ത്യ കളിക്കുന്നത്.
"
https://www.facebook.com/Malayalivartha


























