ഉംറ തീർഥാടനം കഴിഞ്ഞ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി മരിച്ചു...

ഉംറ തീർഥാടനം കഴിഞ്ഞ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശിനി പൗരുഷബീവി (63) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഭർത്താവ് സൈനുൽ ആബിദിനൊപ്പം നാട്ടിൽനിന്ന് ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയത്.
ഉംറ പൂർത്തിയാക്കിയശേഷം രണ്ടുദിവസം സൗദിയിൽ കാത്തിരുന്നെങ്കിലും വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനെ തുടർന്ന് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ബുധൻ പുലർച്ചെ മസ്കത്തിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി ടിക്കറ്റും എടുത്തിരുന്നു. സൗദിയിൽ നിന്ന് ഒമാനിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. യാത്രാസംഘത്തിൽ 43 പേരുണ്ടായിരുന്നു.
മൃതദേഹം ഇബ്രി ആശുപത്രി മോർച്ചറിയിലാണ്. ആവശ്യമായ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























