Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും


സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...

​ഗുരുവായൂരിൽ നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം... ബുക്കിങ്ങിന് 25 രൂപ ഫീസ്

22 OCTOBER 2026 09:03 AM IST
മലയാളി വാര്‍ത്ത

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം സുഗമമാക്കുന്നതിന് പുതിയ തീരുമാനങ്ങളുമായി ദേവസ്വം ബോർഡ് . നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം നൽകിയിട്ടുള്ളത്.

ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഒരോ ബുക്കിംഗിനും 25 രൂപ ഫീസ് ഈടാക്കാനും ഭരണസമിതി നിശ്ചയിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന പലരും ദർശനത്തിന് എത്താതിരിക്കുകയും ഇത് മറ്റ് ഭക്തരുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ തീരുമാനം.

ഒരു ബുക്കിംഗിൽ ഒന്നുമുതൽ ആറ് അംഗങ്ങൾ വരെയുള്ള ഭക്തർക്ക് ഒന്നിച്ച് ബുക്ക് ചെയ്യാനായി കഴിയും. ഓരോ മാസവും 25-ാം തീയതി മുതൽ അടുത്ത മാസത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിക്കും. പൊതു അവധി ദിനങ്ങൾ ഉൾപ്പെടെയുള്ള സാധാരണ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ 6 ആറ് സ്ലോട്ടുകളായും വൈകുന്നേരം രണ്ട് സ്ലോട്ടുകളായും ആകെ എട്ട് സ്ലോട്ടുകളിലായി 2400 പേർക്ക് ദർശനം അനുവദിക്കും.

ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ വൈകുന്നേരം മാത്രമേ വെർച്വൽ ക്യൂ ദർശനം ഉണ്ടായിരിക്കുകയുള്ളൂ. അത്തരം ദിവസങ്ങളിൽ വൈകീട്ട് നാലിനും അഞ്ചിനുമുള്ള രണ്ട് സ്ലോട്ടുകളിലായി 600 പേർക്ക് ദർശനം നടത്താവുന്നതാണ്.ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനവും ഓൺലൈൻ വഴിയാക്കുന്ന കാര്യം ഭരണസമിതിയുടെ ആലോചനയിലുണ്ട്.

കൂടാതെ, കലാപരിപാടികൾക്കായി ക്ഷേത്രത്തിലെ ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്യുന്നതും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത് അടുത്ത ഭരണസമിതി യോഗത്തിൽ തീരുമാനിക്കുമെന്ന് ദേവസ്വം ചെയർമാൻ.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (16 minutes ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (26 minutes ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (42 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (2 hours ago)

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി  (2 hours ago)

സംസ്ഥാന കായികമേളക്ക് ആതിഥേയത്വം വഹിക്കുന്ന ജില്ലയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം.. തിരുവനന്തപുരം ജില്ലയിൽ ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം ജാ​ഗ്രതാ നിർദേശം  (2 hours ago)

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.  (3 hours ago)

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർദ്ധിപ്പിച്ചു  (3 hours ago)

  ചൈനയിലെ ടിബറ്റ്‌ മേഖലയിലുണ്ടായ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം... 32 പേർക്ക് പരുക്ക്  (3 hours ago)

ജർമനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തം.. മരിച്ച മലയാളികളായ സിവിൻ ജോണി, അഞ്ജലി എസ് ജോയ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, നോവ സാബുവിന്റെ മൃതദേഹം വൈകിട്ടോടെയാകും എത്തിക്കുക  (3 hours ago)

കാലിക്കറ്റ് , മഹാത്മാഗാന്ധി സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു...  (4 hours ago)

Malayali Vartha Recommends