കണ്ണീർക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്ളസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്ളസ് ടു വിദ്യാർത്ഥി മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശ് (17) ആണ് മരിച്ചത്.
വീട്ടിൽ നിന്ന് ചായ കുടിക്കാനായി ഇറങ്ങിയതായിരുന്നു ആകാശ്. കുളത്തൂപ്പുഴ സാംനഗർ റോഡിൽ നിന്ന് അഞ്ചൽ റോഡിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിക്കുകയും തൊട്ടടുത്ത വീടിന്റെ മതിലിൽ ഇടിച്ച് മറിയുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കല്ലുവെട്ടാൻകുഴി ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ് ആകാശ്. തിരുവനന്തപുരം സ്വദേശിയായ ആകാശ് കുളത്തൂപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് പഠിച്ചു വരികയായിരുന്നു.
"
https://www.facebook.com/Malayalivartha


























