പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ... മൂന്നാം ടി20 മത്സരം ഇന്ന് വെല്ലിംഗ്ടണിൽ ...

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ മൂന്നാം പോരാട്ടത്തിന് മുൻപേ ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഇഷാന്റെ പരുക്ക്. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ മൂന്നാം മത്സരത്തിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയതായി ബിസിസിഐ സ്ഥിരീകരിച്ചു. വലതു തുടയിലെ പേശികൾക്കേറ്റ പരിക്കിൽ നിന്ന് താരം ഇപ്പോഴും മുക്തനായിട്ടില്ല.
ഇന്ന് വെല്ലിംഗ്ടണിൽ വെച്ചാണ് മൂന്നാം ടി20 മത്സരം നടക്കുന്നത്. ഇഷാൻ നിലവിൽ മികച്ച രീതിയിൽ സുഖം പ്രാപിച്ചുവരുന്നുണ്ടെങ്കിലും, മത്സരരംഗത്തേക്ക് തിരിച്ചെത്താനുള്ള പൂർണ്ണമായ കായികക്ഷമത കൈവരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അഞ്ച് മത്സരങ്ങളുള്ള ഈ പരമ്പരയിലെ ആദ്യ ടി20 മത്സരത്തിനിടെയാണ് ഇഷാന് പരിക്കേറ്റത്.
പരിക്ക് ഗുരുതരമല്ലാത്ത ഗ്രേഡിലുള്ളതാണെങ്കിലും, വിക്കറ്റുകൾക്കിടയിലെ ഓട്ടത്തെയും മൈതാനത്തെ ചലനങ്ങളെയും ഇത് ബാധിക്കുമെന്നതിനാലാണ് വിശ്രമം അനുവദിച്ചത്. പരിക്ക് കാരണം താരത്തിന് പരമ്പരയിലെ രണ്ടാം മത്സരവും നഷ്ടമായിരുന്നു. ബിസിസിഐ മെഡിക്കൽ ടീം ഇഷാൻ കിഷൻറെ ആരോഗ്യനിലയും കായികക്ഷമതയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇഷാന് പരിക്കേറ്റതിനെ തുടർന്ന് ടീമിലേക്ക് ബാക്ക്-അപ്പ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയ കുമാർ കുശാഗ്ര മൂന്നാം മത്സരത്തിലും ടീമിനൊപ്പം തുടരുമെന്ന് ബിസിസിഐ
അതേസമയം ഇഷാൻറെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ തന്നെയായിരിക്കും മൂന്നാം മത്സരത്തിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറുടെ ചുമതല വഹിക്കുക. കിഷന് പകരം രണ്ടാം ടി20യിൽ ടീമിലെത്തിയ വൈഭവ് സൂര്യവംശി മൂന്നാം മത്സരത്തിലും ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ സ്ഥാനം നിലനിർത്തിയേക്കും. രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യവംശിക്ക് തങ്ങളുടെ ബാറ്റിംഗ് കരുത്ത് തെളിയിക്കാനുള്ള മറ്റൊരു മികച്ച അവസരം കൂടിയാണിത്.
അതേസമയം ഇന്ന് വെല്ലിംഗ്ടണിൽ നടക്കുന്ന മത്സരത്തിൽ കൂടി വിജയിക്കാൻ കഴിഞ്ഞാൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ തന്നെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ കഴിയും.
"
https://www.facebook.com/Malayalivartha


























