അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.... ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിൽ, 53 ട്രെയിനുകൾ റദ്ദാക്കി

അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി. നിലവില്‍ വിശാഖപ്പട്ടണത്തിന് 350 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്‍റെ സ്ഥാനമുള്ളത്. ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിൽ. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും നാളെയുമായി 53 ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ്.
അതേസമയം, കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളൊന്നുമില്ല. അര്‍ണബ് നാളെ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനമുള്ളത്. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഒക്ടോബർ നാളെ ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തും കരതൊടുമെന്നാണ് നിഗമനമുള്ളത്.
ഗോപാൽപൂരിൽ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ഇതിന്റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഐഎംഡി .
ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകി. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ അർണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനമുള്ളത്. കേരളത്തിലും കനത്ത മഴക്ക് സാധ്യത.
"
https://www.facebook.com/Malayalivartha


























