പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് സ്വകാര്യ ബസുടമകള്‍

സംസ്ഥാനത്തെ പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭം ആരംഭിച്ചു. പദ്ധതി മൂലം പ്രതിസന്ധി നേരിടുന്ന വ്യവസായത്തെ സംരക്ഷിക്കണമെന്നും, വിദ്യാര്‍ഥി കണ്സെഷന് വര്‍ധിപ്പിക്കണമെന്നും ടിക്കറ്റ് നിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. രാവിലെ പത്ത് മണി മുതല്‍ ആരംഭിച്ച സമരത്തില്‍ ഓരോ ദിവസവും രണ്ടുപേര്‍ വീതമാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
നിലവില്‍ സര്‍വീസ് നിര്‍ത്തിവെച്ചുള്ള സമരത്തിലേക്ക് പോകുന്നില്ലെങ്കിലും, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ പണിമുടക്കിലേക്ക് കടക്കുമെന്ന് ബസുടമകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രിയദര്‍ശിനി പദ്ധതി വന്നതുമൂലം വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്നും, പത്മനാഭന് കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നുമാണ് ബസുടമകളുടെ പ്രധാന ആവശ്യം. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ അനുകൂലമായ നിലപാടുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha



























