അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; പ്രസവത്തിന് പിന്നാലെ നവജാതശിശുവിന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോവുകയായിരുന്നു

പാലക്കാട് അട്ടപ്പാടിയില്‍ പ്രസവത്തിന് പിന്നാലെ നവജാതശിശു മരിച്ചു. അട്ടപ്പാടി ധോണിഗുണ്ട് സ്വദേശികളായ രാജി – സുനീഷ് ദമ്പതിമാരുടെ നവജാതശിശുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം നടന്നത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ 3.30ഓടെയാണ് കുഞ്ഞ് ജനിച്ചത്. എന്നാല്‍ തൂക്കക്കുറവുണ്ടായിരുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോവുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 4.15ഓടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha


























