Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു...


അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.... ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിൽ, 53 ട്രെയിനുകൾ റദ്ദാക്കി


ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്നിന്.... അലക്സിയ പ്യുട്ടയാസ് മികച്ച വനിത താരമായി, മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ലമീൻ യമാലിന്


വികസിത് ഭാരത് 2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുവാക്കൾ തങ്ങളുടെ അറിവും കഴിവും രാജ്യത്തിൻ്റെ പുരോഗതിക്കായി വിനിയോഗിക്കണം...സ്വഭാവരൂപീകരണവും അച്ചടക്കവുമാണ് രാഷ്ട്രനിർമാണത്തിൻ്റെ അടിത്തറ: ഗവർണർ ആർലേക്കർ


സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്

ഇന്ന് ലോകത്തിന് അതിനിര്‍ണായക ദിനം... ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും ജയിച്ചാല്‍ ഇനി എന്തു സംഭവിക്കും.. തോറ്റാല്‍ ഇസ്രായേലിന് എന്തു സംഭവിക്കും..

27 OCTOBER 2026 12:49 PM IST
മലയാളി വാര്‍ത്ത

ഇന്ന് ലോകത്തിന് അതിനിര്‍ണായക ദിനം. ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും ജയിച്ചാല്‍ ഇനി എന്തു സംഭവിക്കും. തോറ്റാല്‍ ഇസ്രായേലിന് എന്തു സംഭവിക്കും. അതിനിര്‍ണായക ദിനമാണ് ഇന്ന് . ഹമാസും ഹൂതികളും ഉള്‍പ്പെടെ ഇസ്ലാമിക ഭീകരതയെ തുടച്ചുനീക്കാന്‍ തീബോംബുകള്‍ എണ്ണമില്ലാതെ വര്‍ഷിക്കുകയും പലസ്തീനെ ചാരമാക്കുകയും മുക്കാല്‍ ലക്ഷം പലസ്തീന്‍വാസികളെ കൊന്നൊടുക്കുകയും ചെയ്ത നെതന്യാഹു പറയുന്ന എന്റെ ജയം ഇസ്രായേലിന്റെ നിലനില്‍പിന് ആവശ്യാണെന്ന്.എന്തു വിലകൊടുത്തും ഇസ്രായേലിനെ ജയിപ്പിക്കുമെന്ന് വാശിയാലാണ് അമേരിക്കന്‍ പ്രസസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടര്‍ന്ന് ഗാസയില്‍ ആരംഭിച്ച യുദ്ധത്തിനും ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പു കൂടിയാണിത്.യുദ്ധത്തിലൂടെ ശതകോടികളുടെ ബാധ്യത ഇസ്രായിലിനുണ്ടാക്കിയെന്ന പ്രതിപക്ഷത്തിന്റെ വികാരത്തിന് നെതന്യാഹു തെല്ലും വില കല്‍പിക്കുന്നില്ല. ബഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലികുഡ് പാര്‍ട്ടിയും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും കടുത്ത മത്സരമാണ് ഇത്തവണ നേരിടുന്നത്. മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട് നയിക്കുന്ന യഷാര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് നെതന്യാഹുവിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത്.

 

സാഹചര്യം ഇങ്ങനെയെങ്കിലും നെതന്യാഹുവിന്റെ വിജയം ഇസ്രായേലിന്റെ നിലനില്‍പിന് ആവശ്യമാണ്.പതിനെട്ട് വയസ്സ് പൂര്‍ത്തിയായ, വോട്ടര്‍പ്പട്ടികയില്‍ പേരുള്ള എല്ലാ ഇസ്രയേല്‍ പൗരന്മാര്‍ക്കും പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ഇസ്രയേല്‍ ജനസംഖ്യയുടെ ഏകദേശം 20 ശതമാനം വരുന്ന അറബ് പൗരന്മാരുടെ പോളിങ് ശതമാനം ഇത്തവണത്തെ നിര്‍ണായകമായിരിക്കും.ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ ആകെ 120 സീറ്റുകളാണുള്ളത്. മൂന്നുവര്‍ഷത്തെ യുദ്ധത്തില്‍ തളര്‍ന്ന ഇസ്രയേല്‍ ജനതയ്ക്കിടയില്‍ യഷാര്‍ പാര്‍ട്ടി നേതാവും മുന്‍ സൈനിക ജനറലുമായ ഐസന്‍കോട്ടിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

 

 

അതേ സമയം തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കേ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നെതന്യാഹു വെസ്റ്റ്ബാങ്കില്‍ സൈനിക നടപടികള്‍ക്ക് ഉത്തരവിട്ടിരിക്കുകയാണ്.ഇസ്രായേല്‍  തെരഞ്ഞെടുപ്പില്‍ ബഞ്ചമിന്‍ നെതന്യാഹുവിനുള്ള പിന്തുണ ആവര്‍ത്തിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഇസ്രായേല്‍ ജനതയെ അഭിസംബോധന ചെയ്ത് പങ്ക് വച്ച പോസ്റ്റില്‍, നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ നെതന്യാഹു മികച്ച പോരാളിയായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഓര്‍ക്കുക എന്നാണ് ട്രംപ് പറഞ്ഞത്.  ഇരു രാജ്യങ്ങളും ~ഒരുമിച്ച് അരംഭിച്ച ജോലി നമുക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിന് നെതന്യാഹുവിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നെതന്യാഹുവല്ലാതെ മറ്റാരെങ്കിലും അധികാരത്തിലെത്തിയാല്‍ഇറാനെതിരായ പോരാട്ടം യു.എസിന് ഒറ്റയ്ക്ക് ചെയ്യേണ്ടിവരുമെന്നും അതിന് തനിക്ക് തീരെ താല്‍പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. താന്‍ അധികാരത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ഇറാനെതിരായ യുദ്ധത്തിന് അമേരിക്കയുടെ പിന്തുണ ഉണ്ടാവില്ലെന്ന നെതന്യാഹുവിന്റെ പ്രചരണത്തിന് ട്രംപിന്റെ പ്രതികരണത്തോടെ കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുകയാണ്.അതിശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രായേലില്‍ ഒരുക്കിയിരിക്കുന്നത്.

 

അധിനിവേശ വെസ്റ്റ് ബാങ്കിലേക്കുള്ള എല്ലാ അതിര്‍ത്തികളും ചൊവ്വാഴ്ച അടച്ചിടുമെന്ന് ഇസ്രായേല്‍. ഇസ്രായേല്‍ സൈന്യത്തിന്റെ ഉപരോധത്തെ തുടര്‍ന്ന് ഹെബ്രോണില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ കുടിയൊഴിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.വെസ്റ്റ് ബാങ്കിലെ മിക്ക പ്രദേശങ്ങളിലേക്കും ഫലസ്തീന്‍ തൊഴിലാളികള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. വെസ്റ്റ് ബാങ്കിലേക്കും പുറത്തേക്കുമുള്ള അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചിടുകയാണ്.
ഏകദേശം 2,000 പേരെ കുടിയൊഴിപ്പിച്ചതായി പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹെബ്രോണ്‍ നഗരവും സമീപത്തെ നിരവധി ഗ്രാമങ്ങളും സമ്പൂര്‍ണ ഉപരോധത്തിലാണ്.
 

 

രണ്ട് ലക്ഷം ഫലസ്തീനികള്‍ ഹെബ്രോണ്‍ നഗരത്തിലും ആറു ലക്ഷം പേര്‍ ഹെബ്രോണ്‍ ഗവര്‍ണറേറ്റിലുമായി താമസിക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലയാണിത്.സൈനിക നടപടി ദിവസങ്ങളോളം തുടരുമെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അറിയിപ്പ്. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ മേഖലയിലെ സൈനിക സംഘര്‍ഷങ്ങളും ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും പ്രചാരണത്തിന് പ്രയോജനപ്പെടുത്താനാണ് നെതന്യാഹുവിന്റെ ശ്രമം.
അതേ സമയം 19 വര്‍ഷം അധികാര കസേരയില്‍ തുടര്‍ന്ന ബെന്യാമിന്‍ നെതന്യാഹുവിനു വലിയ തിരിച്ചടിയുണ്ടാകുമെന്നാണു ഏതാനും സര്‍വെ ഫലങ്ങള്‍ പറയുന്നത്.  

 

നവംബര്‍ നാലിനു മുന്‍പ് ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ട്.   18 വയസ്സിനു മുകളിലുള്ള ഏകദേശം 7.3 ദശലക്ഷം പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുക. മൊത്തം ജനസംഖ്യയുടെ 71.15 ശതമാനം വരുമിത്. 2022ലെ തിരഞ്ഞെടുപ്പില്‍, 6.7 ദശലക്ഷം വോട്ടര്‍മാരുണ്ടായിരുന്നു, അതായത് ജനസംഖ്യയുടെ 70.31 ശതമാനം. അന്നു 70.63 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്. ചൊവ്വാഴ്ച രാവിലെ 7 മുതല്‍ രാത്രി 10 വരെയാണു പോളിങ്. 3.25 ശതമാനം വോട്ടു നേടുന്ന എല്ലാ പാര്‍ട്ടികളും നെസെറ്റില്‍ പ്രവേശിക്കും. നാലു വര്‍ഷമാണു ഇസ്രേയേല്‍ പാര്‍ലമെന്റിന്റെ കാലാവധി. എന്നാല്‍, സഖ്യകക്ഷികളില്‍ വിള്ളലുകള്‍ ഉണ്ടായാല്‍ പുതിയ തിരഞ്ഞെടുപ്പിലേക്കു നീങ്ങും.

മൂന്നു വര്‍ഷത്തിനിടെ അഞ്ചു തിരഞ്ഞെടുപ്പു വരെ നടന്ന ചരിത്രം ഇസ്രയേലിനുണ്ട്. എന്നാല്‍ ഇത്തവണ നാലു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് ഇസ്രയേല്‍ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 1988-ന് ശേഷം ആദ്യമായാണ് ഇസ്രയേലില്‍ നെതന്യാഹു  സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്.ഹമാസ് നടത്തിയ മിന്നല്‍ ആക്രമണം ഇസ്രായേലിന് തികച്ചും അപ്രതീക്ഷിതമായിരുന്നു. ആയിരത്തോളം പേരെ കൂട്ടക്കൊല  ചെയ്ത് നിരവധി പേരെ ബന്ദിയാക്കിയതിനു മണിക്കൂറുകള്‍ക്കുള്ള ഇസ്രായേല്‍ അതിശക്തമായ തിരിച്ചടിയാരംഭിച്ചു. ഒരു വര്‍ഷത്തോളം നിറുത്താകെ മിസൈല്‍ ആക്രമങ്ങളും ബോംബ് വര്‍ഷങ്ങളും നടത്തി ഹമാസുകളും തരിപ്പണമാക്കി. ഹമാസിന്റെ പതിനഞ്ച് നേതാക്കളെ വധിച്ചതും ലോകത്ത് വലിയ വാര്‍ത്തയായി. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL ഇന്ന് ലോകത്തിന് അതിനിര്‍ണായക ദിനം  (11 minutes ago)

ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി...  (19 minutes ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു  (46 minutes ago)

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (52 minutes ago)

നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തുവെന്നും പക്ഷെ പൊലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ  (1 hour ago)

15 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ സൗദി അറേബ്യയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

ഓഹരി വിപണിയില്‍ ഇടിവ്... സെന്‍സെക്‌സ് 281 പോയിന്റ് താഴ്ന്നു, നിഫ്റ്റിയിലും സമാനമായ ഇടിവ്  (1 hour ago)

നൂതനാശയങ്ങളെയും സംരംഭകത്വത്തെയും വളർത്തുന്നതിനൊപ്പം വ്യവസായമേഖലയും പൊതുസമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണം... സർവകലാശാലകൾ വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മൂല്യവത്തായ ഗവേഷണങ്ങളെ പ്രോത  (1 hour ago)

ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം അറ്റകുറ്റപ്പണിക്കായി നാളെ അടയ്ക്കും.... ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്ളസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു...  (2 hours ago)

ഗതിനിർണയം... എൻ.വി.എസ്.-03 ഉപഗ്രഹം 30-ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിക്കും, ജി.എസ്.എൽ.വി.-എഫ് 18 റോക്കറ്റിലായിരിക്കും വിക്ഷേപണം  (3 hours ago)

അതിർത്തിയിൽ കണ്ണും നട്ട്... തമിഴ്നാട്ടിൽ 17 തടവുകാർ ജയിൽ ചാടി; കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത  (3 hours ago)

അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.... ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിൽ, 53 ട്രെയിനുകൾ റദ്ദാക്കി  (4 hours ago)

Malayali Vartha Recommends