ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി...

ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. ഇടക്കൊച്ചി കടവത്ത് വീട്ടില്‍ സുബിന്‍ എന്നയാള്‍ക്കാണ് കഴിഞ്ഞ ബുധനാഴ്ച അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത്. ഉപയോഗിച്ച് കൊണ്ടിരിക്കെ ഫോണിന്റെ സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമാകുകയും മൂന്ന് മിനിറ്റിന് ശേഷം ഫോണ്‍ തനിയെ ഓണാകുകയും ചെയ്തു.
തുടര്‍ന്ന് ഗൂഗിള്‍ പേ വഴി 98,888 രൂപ കൈമാറിയെന്ന സന്ദേശം വരികയായിരുന്നു. അക്കൗണ്ടില്‍ വെറും നാലു രൂപ മാത്രമാണ് ബാക്കി വച്ചതെന്ന് സുബിന്‍ പറയുന്നു. ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്ന വിഭാഗമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഫോണ്‍ കോള്‍ വരികയും തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ട വിവരം പറയുകയും അക്കൗണ്ട് മരവിപ്പിക്കാനായി ആവശ്യപ്പെടുകയും ചെയ്തു. സൈബര്‍ സെല്ലില്‍ ഓണ്‍ലൈനായാണ് പരാതി നല്‍കിയിരിക്കുന്നത്.
പള്ളുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട പണം അസമിലുള്ള ഒരു അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നും പിന്നീട് പണം മറ്റു നാലു അക്കൗണ്ടുകളിലേക്ക് കൈമാറ്റം നടന്നിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























