വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം. കണ്ണൂക്കര കമലാ നിവാസിൽ പി.പി സതീശൻ(54) ആണ് മരിച്ചത്. വടകര കോട്ടക്കൽ ബീച്ച് റോഡിലെ കോട്ടക്കൽ ട്രേഡേഴ്സ് ഉടമയാണ് സതീശൻ. ഇന്നലെ രാവിലെ 7.45ഓടെയായിരുന്നു അപകടം നടന്നത്.
കട തുറക്കുന്നതിനായി ഭാര്യ സുഹിതയ്ക്കൊപ്പം പോകവേ മൂരാട് റെയിൽവേ ഗേറ്റ് കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിൻ തട്ടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സതീശനെ ഉടൻ തന്നെ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മക്കൾ: ആഷ്ലിൻ(ബംഗളൂരു), ഷാലിൻ (വിദ്യാർഥി, ഗവ. കോളേജ്, മാഹി). സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha





















