കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...

കൊല്ലം കടയ്ക്കലിൽ സ്വകാര്യ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇളമ്പഴന്നൂർ സ്വദേശിനി നിഷ്നയാണ് ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഫോണിൽ ചാറ്റ് ചെയ്തതിനെച്ചൊല്ലി ഭർത്താവുമായുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. കടയ്ക്കൽ പോലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























