ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം നടന്നത്. നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03 (NVS-03) ആണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്.
ഐഎസ്ആർഒയുടെ 'സ്മാർട്ട് ബോയ്' എന്നറിയപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിൻ്റെ ഇരുപതാം ദൗത്യമാണിത്. ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ ഉപഗ്രഹ ശൃംഖലയായ നാവിക്കിനെ (NavIC) പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യമാണിത്. ആകെ ദൗത്യ സമയം 19 മിനിറ്റാണ്. രണ്ടാം തലമുറ ഗതിനിർണ്ണയ ഉപഗ്രഹങ്ങളിൽ മൂന്നാമത്തേതാണ് എൻവിഎസ് 03. ഏകദേശം 2,250 കിലോഗ്രാം ഭാരമുള്ള എൻവിഎസ് 03 ഉപഗ്രഹത്തെ ജിഎസ്എൽവി റോക്കറ്റ് ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കും.
അവിടെ നിന്ന് ഉപഗ്രഹത്തിലെ സ്വന്തം പ്രൊപ്പൽഷൻ സിഗ്നലുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തെത്തും. ഇന്ത്യയുടെ 1500 കിലോമീറ്റർ ചുറ്റളവിൽ എൻവിഎസ് 03യുടെ സേവനം ലഭ്യമാകുകയും ചെയ്യും.
അതേസമയം ഇതിന്റെ പ്രത്യേകതകൾ ഇവയാണ് ഇന്ത്യ നിർമ്മിച്ച നാവിക് ഉപഗ്രഹങ്ങളുടെ രണ്ടാം തലമുറയിൽപ്പെട്ടതാണിത്. 12 വർഷമാണ് കാലാവധി. 2232 കിലോഗ്രാം ഭാരം. ആദ്യതലമുറയിലെ നാവികിൽ ഉപയോഗിച്ചുവന്ന വിദേശനിർമ്മിത അറ്റോമിക് ക്ളോക്കിന് പകരം ഗുജറാത്തിലെ അഹമ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷൻ സെന്ററിൽ നിർമ്മിച്ച അറ്റോമിക് ക്ളോക്ക് ആണ് ഉപയോഗിക്കുന്നത്.
ജി.പി.എസ് പ്രവർത്തിക്കാൻ നാല് ഉപഗ്രഹങ്ങൾ ഒരേസമയം ബഹിരാകാശത്ത് വേണം. രണ്ട് ഉപഗ്രഹങ്ങൾ കാലാവധി കഴിഞ്ഞ് പ്രവർത്തന രഹിതമായതോടെ നാവിക് സേവനം പ്രതിസന്ധിയിലായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് നാവികിന്റെ പുതിയ ഉപഗ്രഹമായ എൻ.വി.എസ്- 03 അടിയന്തരമായി വിക്ഷേപിക്കുന്നത്.
ഗഗൻയാനിന്റെ ആളില്ലാ വിക്ഷേപണം മാറ്റിവച്ച് ഉടൻ നാവിക് ഉപഗ്രഹം വിക്ഷേപിക്കാനായി ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു. ഇതേ ആവശ്യത്തിനായി എൻ.വി.എസ്-04, എൻ.വി.എസ്- 05 എന്നിവയും താമസിയാതെ വിക്ഷേപിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha
























