അജ്ഞാതനായ ഒരു ഹാക്കര്‍ വരുത്തിവെച്ച ദുരിതം.. ഒന്‍പത് ഫോണുകള്‍ മാറ്റി, ബാങ്ക് അക്കൗണ്ടുകളും ആധാര്‍ വിവരങ്ങളിലെ ഫോണ്‍ നമ്പറും മാറ്റി...ബാങ്ക് അക്കൗണ്ട് തുടങ്ങാനോ പോലും ഭയക്കുന്ന അവസ്ഥയിലാണ് ഇവര്‍..

കഴിഞ്ഞ ദിവസമാണ് സൗമ്യയെ വിടാതെ പിന്തുടരുന്ന ഹാക്കറുടെ കഥ പുറത്തുവന്നത്.കയ്യില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ സൂക്ഷിക്കാനോ സ്വന്തം പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാനോ പോലും ഭയക്കുന്ന അവസ്ഥയിലാണ് ഇവര്‍.. ഒന്‍പത് ഫോണുകള്‍ മാറ്റി, ബാങ്ക് അക്കൗണ്ടുകളും ആധാര്‍ വിവരങ്ങളിലെ ഫോണ്‍ നമ്പറും മാറ്റി. കയ്യില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ സൂക്ഷിക്കാനോ സ്വന്തം പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാനോ പോലും ഭയക്കുന്ന അവസ്ഥ.
കഴിഞ്ഞ നാല് വര്‍ഷമായി അജ്ഞാതനായ ഹാക്കറുടെ നിരന്തര സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ് വയനാട് ബത്തേരി സ്വദേശിനിയായ അധ്യാപിക സൗമ്യയും കുടുംബവും.ഒന്‍പത് ഫോണുകള്‍ മാറ്റി, ബാങ്ക് അക്കൗണ്ടുകളും ആധാര്‍ വിവരങ്ങളിലെ ഫോണ്‍ നമ്പറും മാറ്റി. എന്നിട്ടും ദുരിതത്തിന് അറുതിയായില്ല. തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടും പുതിയ ഫോണുകള്‍ വാങ്ങിയും വായ്പകളുടെ തിരിച്ചടവ് മുടങ്ങിയും ഇന്ന് 22 ലക്ഷം രൂപയുടെ കടക്കെണിയിലാണ് സൗമ്യയുടെ കുടുംബം.
'കരയാന്‍ പോലും കഴിയുന്നില്ല... കരഞ്ഞ് മടുത്തു. ആരെങ്കിലും പണം അയച്ചുതന്നാല്‍ എടിഎമ്മില്‍ പോയി സിം കാര്‍ഡ് ഇട്ട്, പണം അയച്ചെന്ന സന്ദേശം ലഭിക്കുന്ന നിമിഷം തന്നെ പിന്‍വലിക്കണം. ഇന്ന് മകള്‍ക്ക് കോളജ് ഫീസ് അടയ്ക്കാന്‍ പോലും പണമില്ല. വീട്ടിലുണ്ടായിരുന്ന ആകെ 40 രൂപ നല്‍കിയാണ് അവളെ കോളജിലേക്ക് അയച്ചത്. നാളെ യാത്രാക്കൂലി നല്കാന് പോലും പണമില്ല.
പല ദിവസങ്ങളിലും ആത്മഹത്യയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.' സൗമ്യ പറുന്നു.2022-ലാണ് സൗമ്യയുടെ ജീവിതത്തിലേക്ക് ദുരന്തം പോലെ അജ്ഞാതനായ ഹാക്കര്‍ കടന്നുവരുന്നത്. തുടക്കത്തില്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് ചെറിയ തുകകള്‍ നഷ്ടപ്പെടുകയായിരുന്നു.ഏതോ ഗെയിമിങ് ആപ്പിലേക്ക് 4000 രൂപയാണു പോയത്. പിന്നീട് പലതവണയായി ചെറിയ തുകകൾ നഷ്ടമായി.
2024 ഓഗസ്റ്റ് 7 മുതൽ 11 വരെയായി 8864 രൂപ മറ്റൊരു അക്കൗണ്ടിലേക്കു തനിയെ ട്രാൻസ്ഫറായി.ബാങ്കിൽ പരാതിപ്പെട്ടെങ്കിലും യുപിഐ ആപ്പ് വഴി പണം നഷ്ടമായതിൽ ഉത്തരവാദിത്തമില്ലെന്ന മറുപടിയാണു ലഭിച്ചത്.
https://www.facebook.com/Malayalivartha
























