യുകെയിൽ നിന്ന് രഹസ്യമായി മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തുമ്പായത് ഓൺലൈൻ ഫുഡ് ഓർഡർ...

ലണ്ടനിൽ എംബിഎ പഠിച്ചുകൊണ്ടിരിക്കുന്ന മകൾ സുരക്ഷിതയെന്ന് മാതാപിതാക്കൾ കരുതി. എന്നാൽ ഒക്ടോബർ 24-ന് അവളുടെ ഫോൺ സ്വിച്ച് ഓഫ് ആകുന്നു. ലണ്ടൻ പൊലീസും ഇന്ത്യൻ ഹൈക്കമ്മീഷനും രംഗത്തിറങ്ങി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ആ വിവരം പുറത്തുവരുന്നത്; മകൾ ഓഗസ്റ്റിൽ തന്നെ ലണ്ടൻ വിട്ടിരുന്നു! ഒടുവിൽ, അവളുടെ ബാങ്ക് അക്കൗണ്ടിലെ ചില ഓൺലൈൻ ഫുഡ് ഡെലിവറി ഇടപാടുകൾ പിന്തുടർന്ന് പിതാവ് നടത്തിയ അന്വേഷണം ചെന്നെത്തിയത് പുണെയിലെ ഒരു ആഡംബര ഫ്ലാറ്റിലേക്കാണ്. പക്ഷേ, അവിടുത്തെ അടച്ചിട്ട വാതിൽ പൊളിച്ച് പൊലീസ് അകത്തുകയറിയപ്പോൾ കണ്ടത് മുഗ്ധ എന്ന 34-കാരിയുടെ ജീവനറ്റ ശരീരമാണ്. കുടുംബത്തോട് എല്ലാം മറച്ചുവെച്ച് അവൾ എന്തിനാണ് പുണെയിൽ ഒളിവിൽ കഴിഞ്ഞത്?
https://www.facebook.com/Malayalivartha

























