കെ- ടെറ്റ് യോഗ്യതയില്ലാതെ 2025 സെപ്തംബർ ഒന്നു മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്

കെ- ടെറ്റ് യോഗ്യതയില്ലാതെ 2025 സെപ്തംബർ ഒന്നു മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്. അന്ന് മുതൽ കെ- ടെറ്റില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ പഴയ തസ്തികയിലേക്ക് തരം താഴ്ത്താൻ സ്‌കൂൾ മാനേജർമാർക്ക് നിർദ്ദേശം നൽകി.
2025 സെപ്റ്റംബർ ഒന്നിന് സുപീം കോടതി പുറപ്പെടുവിച്ച വിധിയുടെയും അനുബന്ധ അപ്പീലുകളിലുള്ള വിധികളുടെയും അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ.വിജയൻ പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ നിർദ്ദേശങ്ങളുള്ളത്.
ഇവർക്ക് സർക്കാർ നൽകിയ ഇളവുകൾ പിൻവലിച്ചു. എന്നാൽ,പി.എസ്.സി വിജ്ഞാപനം കോടതി വിധിക്ക് മുമ്പുള്ളത് ആയതിനാൽ അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് കെ -ടെറ്റില്ലെങ്കിലും നിയമനം നൽകണം. സുപ്രീം കോടതി പറഞ്ഞിട്ടുള്ള സമയ പരിധിക്കകം കെ -ടെറ്റ് നേടിയില്ലെങ്കിൽ പുറത്താകുന്നതാണ്.
"
https://www.facebook.com/Malayalivartha


























