ലാലേട്ടൻ ചിത്രം ഉപേക്ഷിച്ചു; അതിന് കാരണം ഇതാണ്!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ജിത്തു മാധവൻ!!!

യുവതലമുറയെ ആവേശത്തിലാഴ്ത്തുന്ന തനതായ മേക്കിംഗ് ശൈലി കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകരുടെ നിരയിലേക്ക് ഉയർന്ന ചലച്ചിത്ര പ്രതിഭയാണ് ജിത്തു മാധവൻ. സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരെ കൂടാതെ നിരവധിയായ പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത 'രോമാഞ്ചം' എന്ന ഹൊറർ-കോമഡി ചിത്രത്തിലൂടെയാണ് ജിത്തു അരങ്ങേറ്റം കുറിച്ചത്. വൻ തിയേറ്റർ വിജയവും 100 കോടി ക്ലബ്ബ് നേട്ടവും ചിത്രം സ്വന്തമാക്കി.
'രോമാഞ്ചം', 'ആവേശം' എന്നീ തുടർച്ചയായ മെഗാ ഹിറ്റുകൾക്ക് ശേഷം പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഒന്നായിരുന്നു ലാലേട്ടൻ-ജിത്തു മാധവൻ കൂട്ടുകെട്ടിലെ പുതിയ ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങാനിരുന്ന ഈ ബിഗ് ബജറ്റ് പ്രോജക്റ്റിനെക്കുറിച്ചുള്ള വലിയ വാർത്തകളാണ് മുൻപ് പുറത്തുവന്നിരുന്നത്. എന്നാൽ, ഇപ്പോൾ ആരാധകരെ നിരാശരാക്കിക്കൊണ്ട് ആ ചിത്രം ഉപേക്ഷിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ.
സൂര്യയെ നായകനാക്കി താൻ സംവിധാനം ചെയ്ത 'സീൻ' എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി 'തമിഴ് ഗലാട്ട'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജിത്തു ഈ കാര്യം വെളിപ്പെടുത്തിയത്.
ജിത്തു മാധവന്റെ വാക്കുകൾ ഇങ്ങനെ:
മോഹന്‍ലാലുമൊത്തുളള സിനിമ ഡ്രോപ് ആയി. അദ്ദേഹത്തിന് പകരം ഒരാളെ വെച്ച് ആ സിനിമ ചെയ്യുക എളുപ്പമല്ല. മോഹന്‍ലാലിനെ മനസ്സില്‍ കണ്ടാണ് ആ സിനിമ എഴുതിയത്. അതുകൊണ്ട് ആ റോളിലേക്ക് മറ്റൊരാളെ കൊണ്ട് വരിക എളുപ്പമല്ല, ജിതു മാധവന്‍ പറഞ്ഞത്.
എന്തുകൊണ്ട് ചിത്രം ഉപേക്ഷിക്കേണ്ടി വന്നു എന്നതും ജിതു മാധവന്‍ തുറന്ന് പറയുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ആ ചിത്രം നടക്കാതെ പോയതിന് കാരണം ഷൂട്ടിംഗിന് വേണ്ട ദിവസങ്ങളുടെ എണ്ണം കൂടിപ്പോയതാണ് എന്നാണ്. ഷൂട്ടിംഗിന് വേണ്ടി വരുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. പക്ഷേ ആ സിനിമയെ സംബന്ധിച്ച് അത് സാധ്യമല്ല.
കാരണം സിനിമയില്‍ നിരവധി ആക്ഷന്‍ രംഗങ്ങളും മറ്റും ഉണ്ട്. അതുകൊണ്ട് തന്നെ ചിത്രീകരണത്തിന് കുറച്ചധികം ദിവസങ്ങള്‍ വേണ്ടി വരും. ലാലേട്ടന്‍ തുടര്‍ച്ചയായി നിരവധി സിനിമകള്‍ ചെയ്യുന്നതാണ്. അദ്ദേഹത്തിന് ഇതിന് വേണ്ടി കുറേയധികം ദിവസങ്ങള്‍ മാറ്റി വെക്കുക സാധ്യമാകില്ല. അതാണ് കാരണം എന്നാണ് താന്‍ മനസ്സിലാക്കുന്നത്' എന്നായിരുന്നു ജിത്തു മാധവൻ പറഞ്ഞത്.
തമിഴിൽ സൂര്യക്കൊപ്പമുള്ള 'സീൻ' എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് ജിത്തു മാധവൻ ഇപ്പോൾ. അതിനുശേഷമുള്ള ജിത്തുവിന്റെ പുതിയ പ്രോജക്റ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
https://www.facebook.com/Malayalivartha























