Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...


പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...


'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം... കടുത്ത ചൂട് കാരണം ലോകമെമ്പാടുമായി ഏകദേശം 3,73,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടും..ഇന്ത്യയിൽ ഏകദേശം 55,000 മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്...


ഓഗസ്റ്റ് മുതൽ ഫ്ലാറ്റിൽ താമസം..യുകെയില്‍ എംബിഎ പഠിക്കുന്നുവെന്ന് വീട്ടുകാര്‍ കരുതിയ മകളുടെ മൃതദേഹം പൂണെയിലെ ഫ്ലാറ്റില്‍... ഒക്ടോബര്‍ എട്ടു മുതല്‍ 25 വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു..


'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...

31 OCTOBER 2026 05:45 PM IST
മലയാളി വാര്‍ത്ത

കേരള സ്റ്റാർട്ടപ്പ് മിഷന്‍ (കെഎസ് യുഎം) യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ വെന്റ്പ്പ് 3 മില്യൺ ഡോളർ (ഏകദേശം 28 കോടിയിലധികം രൂപ) പ്രീ-സീരീസ് എ റൗണ്ടിൽ സമാഹരിച്ചു. പ്രമുഖ എയ്ഞ്ജല്‍ നിക്ഷേപ സ്ഥാപനങ്ങളായ സെറോദയുടെ റെയിൻമാറ്ററും യൂണികോൺ ഇന്ത്യ വെഞ്ചേഴ്സും ചേർന്നാണ് നിക്ഷേപ സമാഹരണത്തിന് നേതൃത്വം നൽകിയത്. കൊച്ചിയിലെ വെന്റ്പ്പിന്റെ എഞ്ചിനീയറിംഗ് ടീമിനെ വിപുലീകരിക്കാനും, ബെംഗളൂരുവിലെ ഹൈ-ടെക് ഡിഫൻസ് & എയ്‌റോസ്‌പേസ് പാർക്കിൽ അത്യാധുനിക നിര്‍മ്മാണ കേന്ദ്രവും ദ്രുതഗതിയിലുള്ള ഉത്പന്ന മാതൃകാ സൗകര്യങ്ങളും സ്ഥാപിക്കാനും ഈ തുക വിനിയോഗിക്കുമെന്ന് വെന്റ്പ്പ് സഹസ്ഥാപകനും സിഇഒയുമായ സന്ദീപ് നായർ വ്യക്തമാക്കി. കൂടാതെ, ബി2ബി സോഴ്‌സിംഗ്, വിതരണക്കാരുടെ വിവരശേഖരണം, പ്രവർത്തനക്ഷമത എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യകളും നിര്‍മ്മിതബുദ്ധിയും (എഐ) കമ്പനി പ്രയോജനപ്പെടുത്തും.

പുനരുപയോഗ ഊർജ്ജം, പ്രതിരോധം, എയ്‌റോസ്‌പേസ്, ബഹിരാകാശ മേഖലകൾ എന്നിവയിൽ രൂപകൽപ്പന, വികസനം, വൻതോതിലുള്ള ഉൽപ്പാദനം വരെയുള്ള പ്രവർത്തനങ്ങളെ വേഗത്തിലാക്കാൻ മൂലധന സമാഹരണം കമ്പനിയെ സഹായിക്കും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തത്തോടെ മികച്ച നിർമ്മാണ മാതൃകയാണ് കമ്പനി കെട്ടിപ്പടുക്കുന്നതെന്നും സന്ദീപ് നായര്‍ പറഞ്ഞു. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ആഗോള വിപണിയിലേക്ക് പ്രമുഖ നിർമ്മാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് 'ഇന്ത്യ ഫോർ ഇന്ത്യ, ഇന്ത്യ ഫോർ ദ വേൾഡ്' എന്ന ദൗത്യത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

കെഎസ്‌യുഎമില്‍ ഇൻകുബേറ്റ് ചെയ്യപ്പെട്ട വെന്റ്പ്പ്, 2024-ലെ സീഡ് റൗണ്ടിന് ശേഷം വരുമാനത്തിൽ അഞ്ചിരട്ടി വളർച്ച രേഖപ്പെടുത്തി നടപ്പുവർഷത്തിൽ 10 കോടി രൂപ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ പ്രമുഖ കമ്പനികൾ ഉൾപ്പെടെ 15-ലധികം വൻകിട ഉപഭോക്താക്കളെ സ്വന്തമാക്കിയ വെന്റ്പ്പിന് നിലവിൽ 30 കോടി രൂപയുടെ ബിസിനസ് ഓർഡറുകൾ പൈപ്പ് ലൈനിലുണ്ട്.

ഇന്ത്യയിലെ ഡീപ്-ടെക്, ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകൾക്കും നിർമ്മാണ സ്ഥാപനങ്ങൾക്കും വിശ്വസനീയമായ വിതരണ ശൃംഖല ഉറപ്പാക്കാൻ വെന്റ്പ്പിന്റെ വികസനം വഴി സാധിക്കുമെന്ന് റെയിൻമാറ്ററും യൂണികോൺ ഇന്ത്യ വെഞ്ചേഴ്സും ചൂണ്ടിക്കാട്ടി. ഊർജ്ജ-ഡാറ്റാ സെന്ററുകൾ, എയ്‌റോസ്‌പേസ്-പ്രതിരോധ സംവിധാനങ്ങൾ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓട്ടോമേഷൻ തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഹിറ്റാച്ചി എനർജി, സീമെൻസ്, എൽ ആൻഡ് ടി, കൽപതരു പവർ തുടങ്ങിയ പ്രമുഖ കമ്പനികളിൽ ദീർഘകാല പ്രവർത്തനപരിചയമുള്ള സന്ദീപ് നായർ (സഹസ്ഥാപകന്‍, സിഇഒ), എം. വസീം അംഗ്ലി (സഹസ്ഥാപകന്‍ സിഒഒ), ജോസഫ് പനക്കൽ (സഹസ്ഥാപകന്‍ സിഎംഒ) എന്നിവർ ചേർന്നാണ് വെന്റപ്പ് സ്ഥാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (52 minutes ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (55 minutes ago)

ഓഫ് ഹു വി വേർ’ മികച്ച ചിത്രം; വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു...  (58 minutes ago)

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...  (1 hour ago)

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...  (1 hour ago)

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...  (1 hour ago)

El Nino Heat Mortality Tracker 'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം  (1 hour ago)

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...  (1 hour ago)

തുമ്പായത് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍  (2 hours ago)

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...  (2 hours ago)

'അണ്ണാ സോറി, വൈറലാക്കരുത്';  (2 hours ago)

യുകെയിൽ നിന്ന് രഹസ്യമായി മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തുമ്പായത് ഓൺലൈൻ ഫുഡ് ഓർഡർ...  (2 hours ago)

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ മകനും ജീവനൊടുക്കി; ചങ്ങനാശ്ശേരിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു: 3 ലക്ഷത്തിന്റെ കടബാധ്യതയെന്ന് സൂചന...  (2 hours ago)

BATHERY ഫോൺ തനിയെ റീസെറ്റ് ആകുന്നു,  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (5 hours ago)

Malayali Vartha Recommends