ആ ചിത്രങ്ങൾ വ്യാജമല്ല... ഞാന്‍ എടുത്തതാണ്; വൃത്തിഹീനമായ സ്ഥലത്ത് ഉറങ്ങുന്ന അയ്യപ്പന്‍മാര്‍ക്കിടയില്‍ കാട്ടുപന്നികള്‍ നില്‍ക്കുന്ന ചിത്രത്തിന്റെയും ചിത്രം പകര്‍ത്തുവാനിടയായ സന്ദര്‍ഭങ്ങളേയും കുറിച്ച് ഫോട്ടോഗ്രാഫർ അനീഷ് അയിലത്തിന്റെ കുറിപ്പ് വൈറലാകുന്നു

അയ്യപ്പ ഭക്തന്‍മാര്‍ക്കുവേണ്ടി പമ്പയില്‍ അടിസ്ഥാനളില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുകൊണ്ടിരിക്കുകയാണ്. പമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ പരിശോധിച്ച ശേഷം കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് തുറന്നടിച്ചിരുന്നു. ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ലാത്ത സാഹചര്യമെന്നും വലിയ ശുചിത്വ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും വിരിവെക്കാനുള്ള സൗകര്യങ്ങളും പമ്പയിലില്ല. തീര്‍ഥാടകര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ശൗചാലയങ്ങളിൽ വൃത്തിയില്ലെന്ന് കണ്ട മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തിരുന്നു.
സന്നിധാനത്തെ ചിത്രങ്ങള്‍ അടക്കം ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അത് പിന്നാലെയാണ് അത്തരത്തില്‍ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണെന്ന് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍, ചിത്രത്തിന്റെയും ചിത്രം പകര്‍ത്തുവാനിടയായ സന്ദര്‍ഭങ്ങളേയും കുറിച്ച് ഫോട്ടോഗ്രാഫറുടെ കുറിപ്പ് വൈറല്‍ ആകുകയാണ്. വൃത്തിഹീനമായ സ്ഥലത്ത് ഉറങ്ങുന്ന അയ്യപ്പന്‍മാര്‍ക്കിടയില്‍ കാട്ടുപന്നികള്‍ നില്‍ക്കുന്ന ദൃശ്യമാണ് മാധ്യമം നല്‍കിയത്. എന്നാല്‍ ഇത് ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചെടുത്തതാണെന്നായിരുന്നു നവമാധ്യമങ്ങളിലെ വിമര്‍ശകര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ യഥാര്‍ത്ഥ ചിത്രങ്ങളടക്കമാണ് ചിത്രം പകര്‍ത്തിയ അനീഷ് അയിലത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വന്നിരിക്കുന്നത്.

അനീഷ് അയിലത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ...
സുഹൃത്തുക്കളെ
ചിലര്‍ ഇന്നത്തെ (21-11-2018) ജന്മഭൂമി പത്രത്തിലെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച, വൃത്തിഹീനമായ സ്ഥലത്ത് ഉറങ്ങുന്ന അയ്യപ്പഭക്തര്‍ക്കിടയില്‍ കാട്ടുപന്നിക്കൂട്ടം നില്‍കുന്ന ചിത്രം ഫോട്ടോഷോപ് ആണ് എന്ന പറഞ്ഞ് വ്യാജപ്രപചരണം നടത്തുന്നുണ്ട്. ആ ചിത്രം ഞാന്‍ എടുത്തതാണ്. അതിനൊപ്പം എടുത്ത ശേഷിക്കുന്ന ചിത്രങ്ങളുെ ഇവിടെ പോസ്റ്റിടുന്നു. മാത്രമല്ല അതിന്റെ ഒര്‍ജിനല്‍ ചിത്രവും. രാത്രി മൂന്നുമണിക്ക് നിക്കോണ്‍ ഡി3200യില്‍ സാധാരണ ഫ്‌ലാഷ് ഉപയോഗിച്ച എടുത്ത ചിത്രമാണ്ത്. ആചിത്രം എടുക്കുമ്പോള്‍ ഫ്‌ളാഷ് വീണിരുന്നില്ല. ആ ചിത്രവും ഇവിടെ ചേര്‍ക്കുന്നു. ജന്മഭൂമിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളും ചിത്രങ്ങളും ചതതിലരെയൊക്കെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടാകാം. അത് തീര്‍ക്കേണ്ടത് ഇങ്ങനെ അല്ല. ചിരിക്കുന്ന കുട്ടികളുടെ പടം മാത്രം പ്രസിദ്ധീകതരിക്കുന്നവര്‍ക്ക് ഇത് സഹിക്കാനുമാകില്ല. അതുകൊണ്ട മാത്രം.ഈ പോസ്‌ററ്റിടുന്നു.
(തീരെ സഹിക്കാന്‍ വയ്യാത്ത സൈബര്‍.......വര്‍ക്ക് എന്നെ നേരിട്ടുവിളിക്കാവുന്നതാണ്)
അനീഷ് അയിലം
9497271142
https://www.facebook.com/Malayalivartha






















