രാജ്യത്ത് ഒരു വളത്തിനും ക്ഷാമമില്ല ! ; വില്‍പ്പനയെക്കാള്‍ ലഭ്യതയുണ്ടെന്ന് വളം സഹമന്ത്രി ശ്രീ. റാവു ഇന്ദര്‍ജിത്ത് സിംഗ്

രാജ്യത്ത് ഇന്ന് ഒരു വളത്തിനും ക്ഷാമമില്ലെന്നും, വില്‍പ്പനയെക്കാള്‍ ലഭ്യതയുണ്ടെന്നും കേന്ദ്ര ആസൂത്രണ (സ്വതന്ത്ര ചുമതല), രാസവസ്തു, വളം സഹമന്ത്രി ശ്രീ. റാവു ഇന്ദര്‍ജിത്ത് സിംഗ് ലോകസഭയില്‍ അറിയിച്ചു. വ്യാപാരം, വില, ഗുണനിലവാരം വിതരണം എന്നിവ നിയന്ത്രിക്കുന്നതിന് വളങ്ങളെ 1955 ലെ അവശ്യവസ്തുക്കള്‍ നിയമത്തിന്‍ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു.
അയല്‍ രാജ്യങ്ങളില്‍ നിന്ന് വളം കള്ളക്കടത്ത് തടയുന്നതിനും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇത് സംബന്ധിച്ച പരിശോധനകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്കും അധികാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. പ്രതിവര്‍ഷം 50,000 ലിറ്റര്‍ വരെ ശേഷിയുള്ള ജൈവ വള നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് ശ്രീ. റാവി ഇന്ദര്‍ജിത്ത് സിംഗ് അറിയിച്ചു.
യൂണിറ്റ് ഒന്നിന് പരമാവധി 1.60 കോടി രൂപ വരെ സാമ്പത്തിക സഹായം നല്‍കും. കര്‍ഷകര്‍, വ്യക്തികള്‍, സ്വകാര്യ ഏജന്‍സികള്‍ എന്നിവര്‍ക്ക് മൊത്തം അടങ്കലിന്റെ 25 ശതമാനമോ 40 ലക്ഷം രൂപയോ ഏതാണോ കുറവ് അത് നബാഡിന്റെ മൂലധന നിക്ഷേപ സബ്‌സിഡി പദ്ധതിക്ക് കീഴില്‍ സഹായമായി നല്‍കും.
https://www.facebook.com/Malayalivartha