Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ലാവലിന് കേസുമായി ബന്ധപ്പെട്ട റിവിഷന് ഹര്ജികള് ഇന്ന് ഹൈക്കോടതി പരിഗണനയില്

19 MAY 2016 10:23 PM IST
മലയാളി വാര്‍ത്ത.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ഇന്നു തന്നെ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍. എല്‍.ഡി.എഫിന് ഭരണം ലഭിച്ചാല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം കൂടി ഉള്‍പ്പെട്ട ലാവലിന്‍ കേസിലെ ഹര്‍ജികള്‍ കോടതിയുടെ പരിഗണനക്കെത്തുന്നത്.

പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയും കേസ് പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷയും കെ.എം. ഷാജഹാന്‍ ഉള്‍പ്പെടെ നല്‍കിയ മറ്റ് റിവിഷന്‍ ഹരജികളുമാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ മുമ്പാകെ വ്യാഴാഴ്ച 401ാമത്തെ ഇനമായി പരിഗണനക്കത്തെുന്നത്. അതിനിടെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പാല ഭരണങ്ങാനം സ്വദേശിയും ബുധനാഴ്ച കോടതിയെ സമീപിച്ചു. ഈ ഹരജിയും വ്യഴാഴ്ച പരിഗണിക്കും. കേസ് പരിഗണിക്കേണ്ട ജസ്റ്റിസ് ബി. കെമാല്‍ പാഷ വ്യാഴാഴ്ച അവധിയായതിനാലാണ് കേസ് മറ്റൊരു ബെഞ്ചിന്റെ മുമ്പാകെ പരിഗണനക്കത്തെുന്നത്.
ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യ പങ്കുവഹിച്ച ദിലീപ് രാഹുലന്‍ എന്നയാളെ സി.ബി.ഐ കേസില്‍ പ്രതിയാക്കിയിട്ടില്‌ളെന്നും ഇത് കേസിനെ ദുര്‍ബലമാക്കിയതായും ചൂണ്ടിക്കാട്ടിയാണ് പാല ഭരണങ്ങാനം അലനാട് സ്വദേശി ജീവന്‍ ഹരജി നല്‍കിയിരിക്കുന്നത്. ദുബൈയില്‍ താമസക്കാരിയായ ഷാലെറ്റ് അന്‍േറാണിയോ എന്ന സ്ത്രീയുടെ പക്കല്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ ഉള്ളതായി ഹരജിയില്‍ പറയുന്നു. അവാന്ത് ഹോള്‍ഡിങ്‌സ് എന്ന പേരില്‍ ദുബൈയില്‍ ബിസിനസ് നടത്തിയിരുന്ന അന്‍േറാണിയോ വര്‍ഗീസിന്റെ ഭാര്യയാണ് ഷാലെറ്റ്.
മധ്യ പൂര്‍വേഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രമുഖ ഇന്ത്യക്കാരായ ബിസിനസ്‌കാരനെന്ന നിലയില്‍ ഇന്ത്യന്‍ സൂപ്പര്‍ 100 മാഗസിനില്‍ പേര് ഉള്‍പ്പെട്ടയാളാണ് അന്‍േറാണിയോ. എസ്.എന്‍.സി ലാവലിന്‍ കമ്പനിയുടെ പ്രാദേശിക പ്രതിനിധിയായിരുന്ന ദിലീപ് രാഹുലനാണ് കെ.എസ്.ഇ.ബിയുമായി ബന്ധപ്പെടുത്തി ലാവലിന്‍ കരാറിന് ഇടനില നിന്നത്. 'പസിഫിക് കണ്‍ട്രോള്‍ സിസ്റ്റ'മെന്ന സ്ഥാപനത്തിന്റെ ഉടമയായ ദിലീപ് 'ഇന്ത്യന്‍ സൂപ്പര്‍ 100' മാഗസിന്റെ മികച്ച ബിസിനസുകാരന്റെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്. ലാവലിന്‍ വിവാദമായതോടെ അന്ന് നല്ല സുഹൃത്തായിരുന്ന അന്‍േറാണിയോയെ ഇടപാടുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ ദിലീപ് രാഹുലന്‍ ഏല്‍പിച്ചിരുന്നു. ഇവര്‍ തമ്മില്‍ ശത്രുതയുണ്ടാവുകയും ഇതിനിടെ അന്‍േറാണിയോ ദുബൈയിലെ ജയിലിലാവുകയും ചെയ്തു. പിന്നീട് വീട് മാറാന്‍ ശ്രമിക്കുമ്പോഴാണ് പല ബാഗുകളില്‍നിന്ന് അന്‍േറാണിയോയെ ദിലീപ് ഏല്‍പിച്ച വിവിധ രേഖകള്‍ ഷാലെറ്റ് കണ്ടത്തെുന്നത്.
പിണറായി ഉള്‍പ്പെടെ ലാവലിന്‍ കേസിലെ പ്രതികളുമായി ദിലീപ് രാഹുലന്‍ ബന്ധപ്പെട്ടത് തെളിയിക്കുന്ന ഫോണ്‍, കത്ത്, ആല്‍ബം, സീഡി, കാമറ തുടങ്ങിയ രേഖകള്‍ ബാഗുകളില്‍നിന്ന് കണ്ടത്തെിയതായും യു.എ.ഇയിലെ അബൂദബി ബാങ്കില്‍ ഉദ്യോഗസ്ഥനായ പിണറായി വിജയന്റെ മകന്‍ വിവേക്കിരണിന് പണം കൈമാറിയതായും ഹരജിയില്‍ പറയുന്നു. . 8000 കോടി ദിര്‍ഹം തട്ടിച്ച ശേഷം ദിലീപ് ദുബൈ വിട്ട് കാനഡയിലേക്ക് കടന്നിരിക്കുകയാണ്. ആസ്‌ട്രേലിയ, കാനഡ, യു.എസ് എന്നിവിടങ്ങില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് ദിലീപ് രാഹുലനുണ്ട്. ദിലീപിനെതിരെ ഇന്ത്യ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഇയാളെ പ്രതി ചേര്‍ക്കാതെയാണ് ലാവലിന്‍ കേസന്വേഷണവും തുടര്‍ നടപടികളുമുണ്ടായത്. സുപ്രധാനമായ കേസില്‍ സി.ബി.ഐയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതികളെ കുറ്റവിമുക്തരാക്കാനിടയായത്. ഈ സാഹചര്യത്തില്‍ ഹൈകോടതിയില്‍ ശരിയായ രേഖകളും വിവരങ്ങളും സമര്‍പ്പിക്കാന്‍ അവസരമൊരുക്കണമെന്നും അതിനായി കക്ഷി ചേര്‍ക്കണമെന്നുമാണ് ജീവന്റെ ഹരജിയിലെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends