വിജയിപ്പിച്ചതിന് നന്ദി: മുകേഷ്

എല്‍ ഡി എഫിന്റെ വിജയത്തിന് നന്ദി പറഞ്ഞ് നിയുക്ത എം എല്‍ എ മുകേഷ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഇത് നമ്മുടെ വിജയമാണ്. ഇടത് പക്ഷത്തിന് തിളക്കമാര്‍ന്ന വിജയം നല്‍കിയ ജനങ്ങള്‍ വളരെയധികം നന്ദിയെന്ന് മുകേഷ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 17611 വോട്ടുകള്‍ക്കാണ് മുകേഷ് വിജയം ഉറപ്പിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിയും ബിജെപി സ്ഥാനര്‍ത്ഥി പ്രൊഫ. കെ ശശികുമാറുമായിരുന്നു മുകേഷിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍.സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. ഇത്തവണത്തെ നിയസഭാ തിരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം പത്തനാപുരത്ത് മത്സരിച്ച ഗണേഷ് കുമാറും വിജയം നേടി. ഗണേഷിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികളായിരുന്നത് ജഗദീഷും ഭീമന്‍ രഘുവുമാണ്.എല്‍ഡിഎഫ് വിജയിച്ചതില്‍ മുകേഷ് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























