ലക്ഷം തികച്ച് നോട്ട

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ നോട്ടയ്ക്ക് ലഭിച്ചത് ഒരു ലക്ഷത്തില്‍ ഏറെ വോട്ടുകള്‍. 105819 വോട്ടുകളാണ് സംസ്ഥാനത്താകെ നോട്ടക്ക് കിട്ടിയത് . ആകെ പോള്‍ ചെയ്ത വോട്ടുകളുടെ അര ശതമാനം വരുമിത്. കോട്ടയത്താണ് ഏറ്റവും കുറവ് നോട്ട രേഖപ്പെടുത്തിയ മണ്ഡലവും ഏറ്റവും കൂടുതല്‍ നോട്ട രേഖപ്പെടുത്തിയ മണ്ഡലവും.
മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ആരോടും താല്‍പര്യമില്ലാത്ത വോട്ടര്‍മാര്‍ക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സംവിധാനമാണ് നോട്ട. സ്ഥാനാര്‍ഥികളുടെ പേരുകള്‍ക്ക് ശേഷം അവസാനത്തെ ബട്ടണായിട്ടാണ് സാധാരണ നോട്ട ബട്ടണ്‍ ഉള്‍പ്പെടുത്തുന്നത്.
കനത്ത മത്സരം നടന്ന കോട്ടയത്തെ പൂഞ്ഞാറാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് നോട്ട രേഖപ്പെടുത്തിയ മണ്ഡലം. 313 നോട്ട വോട്ടുകള്‍ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വിജയിച്ച ഏക സ്വതന്ത്ര്യ സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന്റെ മണ്ഡലമാണിത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടും (321) കുട്ടനാടുമാണ് (346) തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഒരിടത്തും നോട്ട നാലക്കം കടന്നില്ല.
കോട്ടയം ജില്ലയിലെ തന്നെ കടുത്തുരുത്തി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ രേഖപ്പെടുത്തിയത്. 1533 പേര്‍ ഇവിടെ നോട്ടയ്ക്ക് വോട്ടു ചെയ്തു. 1435 നോട്ട വോട്ടുകളുമായി തിരുവനന്തപുരമാണ് രണ്ടാമത്. കണ്ണൂരിലെ മട്ടന്നൂരാണ് (1420) നോട്ടയുടെ എണ്ണത്തില്‍ മൂന്നാമതുള്ള മണ്ഡലം.
വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും നോട്ട ആയിരം കടന്നു. സുല്‍ത്താന്‍ ബത്തേരി 1261, കല്‍പ്പറ്റ 1172, മാനന്തവാടി 1050 എന്നിങ്ങനെയാണ് വയനാട്ടിലെ നോട്ട വിഹിതം. പാലക്കാട്ട് 12 മണ്ഡലങ്ങളില്‍ ആറിടത്താണ് നോട്ട ആയിരം തികച്ചത്. എറണാകുളത്ത് അഞ്ചിടത്ത് നോട്ടയ്ക്ക് ആയിരത്തിലേറെ വോട്ടുകള്‍ ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























