തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു; തൃശൂരില്‍ നാളെ ഹര്‍ത്താല്‍

കയ്പമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ്(33) ആണ് മരിച്ചത്. തെരഞ്ഞെടുപ്പു വിജയാഹ്ലാദത്തിനിടെ എല്‍ഡിഎഫ്ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണു പ്രമോദിനു പരിക്കേറ്റത്. പ്രമോദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച തൃശൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ഗുണ്ടാലിസ്റ്റില്‍പ്പെട്ട ആളുകളാണ് അക്രമിച്ചവരെന്നും ഇവര്‍ സിപിഐ(എം) പ്രവര്‍ത്തകരാണെന്നും ബിജെപി. ആരോപിക്കുന്നു. സംഘര്‍ഷ സാധ്യതതയുള്ളതിനാല്‍ പ്രദേശത്ത് വന്‍പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ഉള്‍പ്പടെ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായി. ധര്‍മ്മടത്തെ പിണറായി വിജയന്റെ വിജയാഘോഷത്തിനു നേരെ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ധര്‍മ്മടം, വേങ്ങാട്, കോട്ടയം, പിണറായി എന്നിവടങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
കാസര്‍ഗോഡ്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളില്‍ ഓരാഴ്ചത്തേക്ക് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് വിജയിച്ച ഇ ചന്ദ്രശേഖരന്റെ വാഹന പര്യടനത്തിന് നേരെ മാവുങ്കലില്‍ കല്ലേറുണ്ടായി. കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ സിപിഐഎംമുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സിപിഐഎം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍, ഒഞ്ചിയം, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഒഞ്ചിയത്ത് കുന്നുമ്മക്കരയില്‍ ആര്‍എംപി ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും അക്രമികള്‍ തകര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























