രാജി പുനഃപരിശോധിക്കാന്‍ സലിംകുമാറിനോട് ആവശ്യപ്പെടുമെന്ന് ജഗദീഷ്

അമ്മയില്‍ നിന്നു രാജിവച്ച തീരുമാനം പുനഃപരിശോധിക്കാന്‍ നടന്‍ സലിംകുമാറിനോട് ആവശ്യപ്പെടുമെന്നു ജഗദീഷ്. മികച്ച നടനും ദേശിയ അവാര്‍ഡ് ജേതാവുമായ സലിംകുമാര്‍ വെറുതെ ടിസി കൊടുത്തുവിടേണ്ട ആളല്ല. രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമ്മയിലെ പലരും സലിംകുമാറിനെ സമീപിച്ചു. അദ്ദേഹം നിലപാടു മാറ്റാന്‍ തയാറാകുന്നില്ല. താന്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്നാണു വിശ്വാസമെന്നും ജഗദീഷ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് താരപ്പോരാട്ടം നടന്ന പത്തനാപുരത്ത് അമ്മയുടെ നിര്‍ദേശം ലംഘിച്ച് നടന്‍ മോഹന്‍ ലാല്‍ ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിന് പോയതില്‍ പ്രതിഷേധിച്ചാണ് സലിം കുമാര്‍ അമ്മയില്‍ നിന്നു രാജിവച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















