സ്ഥാനമാനങ്ങള്‍ പ്രശ്‌നമല്ല, ഇതുവരെ കേരളം കണ്ട യുഡിഎഫിന്റെ ഭരണമായിരിക്കില്ല എല്‍ഡിഎഫിന്റേത് :വി.എസ്

ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളുടെ കാവലാളായി നിലകൊള്ളുമെന്ന് വി.എസ്.അച്യുതാനന്ദന്‍. എല്‍ഡിഎഫിന് അഭിമാനാര്‍ഹമായ ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി. ഇതുവരെ കേരളം കണ്ട യുഡിഎഫിന്റെ ഭരണമായിരിക്കില്ല എല്‍ഡിഎഫിന്റേതെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍സര്‍ക്കാരിന്റെ അഴിമതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കണം. സോളര്‍ അടക്കമുള്ള അഴിമതികളിലെ കുറ്റക്കാരെ ശിക്ഷിക്കണം. ജിഷയുടെ ഘാതകരെ പിടികൂടുന്നത് വിദൂരമല്ലെന്നും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
എന്റെ സ്ഥാനമാനങ്ങള്‍ ചര്‍ച്ചാവിഷയമല്ല. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്ന ആളല്ല ഞാന്‍. എന്നെ അറിയാവുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ ബോധ്യമുള്ളതാണ്. തിരുവനന്തപുരത്തുതന്നെ താന്‍ ഉണ്ടാകുമെന്നും തന്നെ കാണാന്‍ ആലപ്പുഴയിലേക്ക് വരേണ്ടിവരില്ലെന്നും വിഎസ് വ്യക്തമാക്കി. വിവാദ ചോദ്യങ്ങളോടൊന്നും അദ്ദേഹം പ്രതികരിച്ചില്ല. ഏറെ സന്തോഷത്തോടെ ചിരിച്ച്, മൂന്നു തവണ മാധ്യമപ്രവര്‍ത്തകരോട് ഗുഡ് ബൈ പറഞ്ഞാണ് വിഎസ് പത്രസമ്മേളനം അവസാനിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















