മുഖ്യമന്ത്രി നാളെ ഡല്‍ഹിക്ക്, പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണും

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും രാഷ്ട്രപതി പ്രണബ് മുഖര്‍ജി സന്ദര്‍ശിക്കും. മോഡിയുമായി വൈകിട്ട് നാലിനും രാഷ്ട്രപതിയുമായി ആറുമണിക്കുമാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായാണ് പിണറായി വിജയന്‍ ഇവരെ സന്ദര്‍ശിക്കുന്നത്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പുറമെ ഉപരാഷ്ട്രപതി, കേന്ദ്രസംസ്ഥാന ബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രി എന്നിവരെയും പിണറായി കാണുന്നുണ്ട്.
സൗഹൃദ സന്ദര്‍ശനമാണെന്നും നിവേദനം നല്‍കാനല്ലെന്നും പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര നേതാക്കളുടെ കൂടിക്കാഴ്ചക്ക് സമയം ലഭിക്കാന്‍ ഡല്‍ഹി റെസിഡന്റ് കമീഷണര്‍ ശ്രമിച്ചുവരുകയാണ്. ഇക്കുറി മറ്റു മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അനുഗമിക്കില്ല. മുഖ്യമന്ത്രി തലസ്ഥാനത്ത് ഉണ്ടാകുമ്പോള്‍ സന്ദര്‍ശകര്‍ക്ക് കാണാന്‍ അവസരമുണ്ടാകും. അതിനായി പ്രത്യേക സമയം നിശ്ചയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























