പിണറായി വിജയന്‍ കാലിയായ ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വ്യക്തി പൂജ ചെയ്തു: കുമ്മനം രാജശേഖരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. പിണറായി വിജയന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കി പരസ്യം നല്‍കിയതിനെ വിമര്‍ശിച്ച കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലാണ് കുമ്മനം ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
പിണറായി വിജയന്റെ സത്യപ്രതിജ്ഞയ്ക്ക് ഏവരെയും സ്വാഗതം ചെയ്തു ദേശീയ മാധ്യമങ്ങളില്‍ കണ്ട പരസ്യ പൊടിപൂരം പുതിയ സര്‍ക്കാര്‍ കേരളത്തിനായി കരുതി വെച്ചിരിക്കുന്നതെന്തണ്ടാണ് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
ചെലവ് വെട്ടിചുരുക്കുന്നു എന്ന് പറഞ്ഞു നാവു വായിലിടുന്നതിനുമുമ്പണ്ടേ തന്നെ കാലിയായ ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വിതറി വ്യക്തി പൂജ നടത്തുന്ന വിചിത്രമായ കാഴ്ചയാണ് നമ്മള്‍ കണ്ടത്.
സര്‍ക്കാര്‍ വകയില്‍ ഈ പരസ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങളിലും നിറഞ്ഞാടിയപ്പോള്‍ പിണറായി വിജയന്‍ കേരളാ മുഖ്യമന്ത്രി ആയിരുന്നില്ല എന്നതാണ് വസ്തുത. അദ്ദേഹം നിയുക്ത മുഖ്യ മന്ത്രി മാത്രമായിരുന്നു. അതായത്, പൊതുഖജനാവിലെ പണം ഒരു രാഷ്ര്ടീയ പാര്‍ട്ടിയുടെ പ്രമോഷനു വേണ്ടി ദുര്‍വിനിയോഗം ചെയ്തിരിക്കുന്നു എന്നല്ലേ? അങ്ങനെയെങ്കില്‍ ആ പണം സി പി എം സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടയ്‌ക്കേണ്ടതല്ലേ?
ഇതിനെല്ലാമുപരി, ഈ സംഭവവികാസങ്ങളില്‍ നിന്നും വെളിവാകുന്ന മറ്റൊരു സത്യം, ഭരണം ഏറ്റെടുക്കുന്നതിനു മുമ്പ് തന്നെ ഭരണ ചക്രത്തെ നിയന്ത്രിക്കാന്‍ സി പി എം തുടങ്ങി എന്നതാണ്. സര്‍ക്കാര്‍ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടുന്നു എന്ന ദുസ്സൂചന. ഇത് തന്നെ ആണ് ഞങ്ങള്‍ ഭയന്ന സെല്‍ ഭരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























