പിണറായി ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടികാഴ്ച നടത്തും. മുഖ്യമന്ത്രിയായതിനുശേഷം ആദ്യമായാണ് പിണറായി ഡല്‍ഹിയില്‍ എത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്ര-സംസ്ഥാന ബന്ധത്തിന്റെ അടുത്ത നിലയെന്തെന്നു രാഷ്ട്രീയലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതിനിടെയാണു പിണറായി വിജയന്റെ ഡല്‍ഹി സന്ദര്‍ശനം. വൈകുന്നേരം 4.10നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച.
രാവിലെ പതിനൊന്നോടെ ഡല്‍ഹിയിലെത്തുന്ന പിണറായി വിജയന്‍ ആദ്യം ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്ത്രര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരെയും കാണും. വൈകുന്നേരം ആറിനു രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായുള്ള കൂടിക്കാഴ്ച.

നാളെ ആരംഭിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോയില്‍ പങ്കെടുത്തശേഷം പിണറായി തിങ്കളാഴ്ച കേരളത്തിലേക്കു മടങ്ങും. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കു സമയം ആരാഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ നേരത്തേ വ്യക്തതയുണ്ടായിരുന്നില്ല. ഡല്‍ഹിയിലെ വിവിധ മലയാളി സാംസ്‌കാരിക സംഘടനകളും പിണറായി വിജയനു സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്്. രാവിലെ പതിനൊന്നിനു മുഖ്യമന്ത്രിക്കു കേരള ഹൗസ് ജീവനക്കാര്‍ സ്വീകരണം നല്‍കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha