Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കാരുണ്യവര്‍ഷത്തില്‍ കരുണയുമായി പാലാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍

28 MAY 2016 12:39 AM IST
മലയാളി വാര്‍ത്ത.

കാരുണ്യവര്‍ഷത്തില്‍ കരുണയുടെ കരംനീട്ടി പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. രോഗബാധിതനായ യുവാവിന് പുതുജീവിതം സമ്മാനിക്കാന്‍ സ്വന്തം വൃക്ക നല്‍കാന്‍ ഒരുങ്ങുകയാണ് ബിഷപ്. ഇതുസംബന്ധിച്ച നിയമ നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച പൂര്‍ത്തിയായി. ജൂണ്‍ ഒന്നിന് എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയില്‍ വൃക്കമാറ്റ ശസ്ത്രക്രിയ നടക്കും. 

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനായ ഇ.സൂരജിനാണ് സ്‌നേഹ ഇടയന്‍ ഒരുവൃക്ക നല്‍കുന്നത്. ജീവിച്ചിരിക്കെ ഒരു ബിഷപ് വൃക്കദാനം ചെയ്യുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മേല്‍ പറഞ്ഞു. 

30 വയസ്സുള്ള സൂരജിന് ഒന്നര വര്‍ഷം മുമ്പാണ് കിഡ്‌നി രോഗം കണ്ടത്തെിയത്. കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇദ്ദേഹം. നാലുവര്‍ഷം മുമ്പ് പാമ്പുകടിയേറ്റ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനായിരുന്ന പിതാവ് സുധാകരന്‍ മരിച്ചു. സഹോദരന്‍ ഉണ്ണികൃഷ്ണന്‍ ഹൃദ്രോഗം മൂലം മരിച്ചു. ഭാര്യ ബേബി രശ്മിയോടും അമ്മ പാര്‍വതിയോടുമൊപ്പമാണ് കഴിയുന്നത്. ഒട്ടേറെ ചികിത്സകള്‍ക്കുശേഷം ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ് വൃക്ക മാറ്റിവെക്കുന്നതിന് കിഡ്‌നി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. സൂരജിന് കിഡ്‌നി ദാനം ചെയ്യാന്‍ ബന്ധുക്കള്‍ ആരുമില്ല.

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മലിലൂടെ സൂരജിന്റെ കഥ കേട്ട മാര്‍ ജേക്കബ് മുരിക്കന്‍ ദാനത്തിന് തീരുമാനിച്ചു. ഇതിനായി മാര്‍പാപ്പയുടെ അനുഗ്രഹവും തേടി. ലേക്ക് ഷോര്‍ ആശുപത്രിയില്‍ അവയവദാനത്തിന് മുമ്പുള്ള വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് അവയവ മാറ്റ ശസ്ത്രക്രിയക്ക് അനുമതിക്കായി വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലെ ഓതറൈസേഷന് കമ്മിറ്റിക്ക് മുമ്പാകെ ബിഷപ് എത്തിയത്. ബിഷപ്പ് അവയവദാനത്തിന് സമ്മതം അറിയിച്ചതോടെ ശസ്ത്രക്രിയ നടത്താനുള്ള പണം സ്വരൂപിക്കാനായി സൂരജ് സ്വന്തം വീടുവിറ്റിരുന്നു. 

മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷത്തോടു ചേരുന്ന പ്രവൃത്തി എന്ന നിലയിലാണ് ഇതിനെ കാണുന്നതെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ മാധ്യമങ്ങളോടു പറഞ്ഞു. അവയവദാനത്തിനായി പരിശോധനകള്‍ക്ക് വരുന്നതില്‍ 20 ശതാനം പേര്‍ക്കേ സാധാരണയായി ഫിറ്റ്‌നസ് കിട്ടാറുള്ളൂ. തനിക്ക് ഫിറ്റ്‌നസ് ലഭിച്ചത് ദൈവത്തിന്റെ പദ്ധതിയായാണ് കാണുന്നതും അദ്ദേഹം പറഞ്ഞു. 

ലോകത്ത് ആദ്യമായാണ് ഒരു ബിഷപ് ഹിന്ദു സഹോദരനു വേണ്ടി വൃക്ക ദാനം ചെയ്യുന്നതെന്ന് കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മല്‍ പറഞ്ഞു. മതസാഹോദര്യത്തിന്റെ അപൂര്‍വ നിമിഷങ്ങള്‍ക്കാണ് ജൂണ്‍ ഒന്നിന് വേദിയൊരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends