സരിത കേസ് ചാണ്ടിയെ വിഴുങ്ങുമോ?

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്ക് എതിരായിരിക്കും. കാര്യങ്ങള്‍ അതെ ദിശയിലേക്കാണ് നീങ്ങുന്നത്.
സരിതയോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ സരിത ഹാജരായില്ലെങ്കില്‍ തെളിവുകള്‍ സ്വീകരിക്കാതിരിക്കേണ്ടി വരും.താന്‍ സമര്‍പ്പിച്ച തെളിവുകള്‍ക്ക് വിശദീകരണം നല്‍്കണമെന്ന കോടതിയുടെ നിര്‍ദേശം അനുസരിക്കാന്‍ സമയം ചോദിച്ചിരിക്കുകയാണ് സരിത.അവരുടെ വിശദീകരണം ലഭിച്ചാല്‍ മാത്രമേ ഡിജിറ്റല്‍ തെളിവുകള്‍ കോടതിക്ക് പരിഗണിക്കാന്‍ കഴിയുകയുള്ളൂ.
ജൂണ്‍ 15 വരെ സമയം അനുവദിക്കണമെന്ന സരിതയു ടെ ആവശ്യം കോടതി തള്ളി .സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടി വരുമെന്ന കോടതി ഉത്തരവ് ലഭിച്ചതോടെ ജൂണ്‍ 6-ന് ഹാജരാകാമെന്ന് സരിത സമ്മതിച്ചു. സരിതയുടെ വഴിയേയാണ് കോടതി സഞ്ചരിക്കുന്നത്.തെളിവുകള്‍ വിശദീകരിച്ചാല്‍ അത് ബന്ധപ്പെട്ടവര്‍ക്കെല്ലാം വിനയായിത്തീരും.നിരവധി തെളിവുകള്‍ ലഭ്യമായതിനാല്‍ ഉന്നത കോണ്‍ഗ്രസ് - യു ഡി എഫ് നേതാക്കള്‍ കേസില്‍ പ്രതിയാകും.
ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി കേസ് ഒത്തുതീര്‍്ക്കാന്‍ കോടതിക്ക് കഴിയുകയില്ല. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പരാമര്‍ശമുണ്ടായാല്‍ പിണറായി വിജയന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.അതിശക്തമായ രീതിയിലാണ് പിണറായി ഭരണചക്രം തിരിക്കുന്നത്. ഉന്നത പോലീസുദ്യോഗസ്ഥരെ നിസ്സാരം പോലെ മാറ്റുന്നതിലൂടെ മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ കരുത്തു പ്രകടമാക്കുകയായിരുന്നു അദേഹം. .പ്രതിപക്ഷ നേതൃസ്ഥാനം ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കാത്തതും സരിത കേസില്‍ തിരിച്ചടി ഉണ്ടാകുമോ എന്ന് ഭയന്നാണെന്നു റിപ്പോര്‍്ട്ട് ഉണ്ട് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























