കേരള രാഷ്ട്രീയത്തിന്റെ പുതിയൊരു അധ്യായത്തിനു തുടക്കം കുറിച്ചു കൊണ്ട് പതിനാലാം കേരളനിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്

പതിനാലാം കേരളനിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. 91 അംഗങ്ങളുടെ ശക്തിയുമായി ഭരണപക്ഷവും നാല്‍പത്തിയേഴിലേക്ക് ചുരുങ്ങി പ്രതിപക്ഷവും സഭാതലത്തിലെത്തുമ്പോള്‍, കേരള രാഷ്ട്രീയത്തിന്റെ പുതിയൊരു അധ്യായത്തിനുകൂടി തുടക്കം കുറിക്കും. ചരിത്രത്തിലാദ്യമായി ബിജെപിയുടെ അംഗം സംസ്ഥാന നിയമസഭയിലെത്തുന്നതിനും ഈ സമ്മേളനം സാക്ഷ്യം വഹിക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം തുടങ്ങുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല വി.എസ്സും മുന്‍നിരയില്‍ തന്നെ ഉണ്ടാകും. ഘടകകക്ഷി മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, മാത്യു ടി.തോമസ് എന്നിവരോടൊപ്പം കക്ഷിനേതാക്കള്‍ക്കും മുന്‍നിരയില്‍ തന്നെ ഇരിപ്പിടം ലഭിക്കും. ഇത്തവണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കൊപ്പം, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍പില്‍ തന്നെയാണ് സീറ്റ്. മുന്‍സ്്പീക്കര്‍മാരാരും സഭയില്‍ അംഗങ്ങളായില്ല എന്നതും ശ്രദ്ധേയമാണ്.
കേരള രാഷ്ട്രീയത്തില്‍ താമര വിരിയിച്ച ഒ.രാജഗോപാലും മുന്‍നിരക്കാരനാവും. പക്ഷെ മൂന്നു മുന്നണികളെയും തോല്‍പ്പിച്ച ഏകാംഗ പോരാളി പി.സി.ജോര്‍ജിന് പിറകിലാണ് ഇരിപ്പിടം. കോവൂരും പിറകിലെത്തും. തുടക്കക്കാരും പരിചയസമ്പന്നരും ഉള്‍പ്പെടുന്ന 91 അംഗങ്ങളുടെ കരുത്തുമായാണ് എല്‍ഡിഎഫ് ട്രഷറി ബഞ്ചിലേക്കെത്തുന്നത്. കോണ്‍ഗ്രസിനും യുഡിഎഫിനും നേരിട്ട വന്‍പരാജയം അംഗസംഖ്യയില്‍ നിന്നു തന്നെ വ്യക്തമാകും. പ്രതിപക്ഷം 49 പേര്‍മാത്രം. അതില്‍ 47 പേര്‍യുഡിഎഫ് പ്രതിനിധികള്‍, ഒരാള്‍ ബിജെപിയും മറ്റേയാള്‍ സ്വതന്ത്രനും.
പ്രോടൈം സ്പീക്കര്‍ക്കു മുന്നില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞചെയ്ത് ഔദ്യോഗികമായി നിയമസഭാ അംഗങ്ങളാകും. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ പി.ശ്രീരാമകൃഷ്ണനാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രതിപക്ഷത്തു നിന്ന് ആരാവും സ്്പീക്കര്‍സ്ഥാനാര്‍ഥിയെന്ന് ഇത് വരെ തീരുമാനമായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























