മുല്ലപ്പെരിയാര്‍: ഉപദേശകന്റെ റോളിലേക്ക് ജസ്റ്റിസ് കെ.റ്റി തോമസ്

മുല്ലപ്പെരിയാറിലുള്ള മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നില്‍ ജസ്റ്റിസ് കെ.റ്റി തോമസാണെന്ന് സൂചന. പിണറായിയുടെ പ്രസ്താവന ആര്‍ജവമുള്ള ജനകീയ നേതാവിന്റേതാണെന്നാണ് തോമസ് പറഞ്ഞത്.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് പുറത്തു വന്ന സുപ്രീംകോടതി വിധി പിണറായി മുഴുവനായും പാലിച്ചതായി ജസ്റ്റിസ് തോമസ് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ വിധി വായിക്കാതെയാണ് അഭിപ്രായം പറയുന്നതെന്നും കെറ്റി തോമസ് പറഞ്ഞു. ജനങ്ങളാല്‍ നയിക്കപ്പെടുന്ന നേതാക്കള്‍ കേരളത്തിന് ഭാരമാണെന്നും കെ.റ്റി. തോമസ് പറഞ്ഞു. പിണറായിയുടെ പ്രതികരണത്തെ താന്‍ ശുഭപ്രതീക്ഷയോടെയാണ് കാണുന്നതെന്നും കെ.റ്റി. തോമസ് പറഞ്ഞു.
അണക്കെട്ട് പൊട്ടുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ മണ്ടന്‍മാരാണെന്നും കെ.റ്റി തോമസ് പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും അണക്കെട്ട് സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും കെ.റ്റി. തോമസ് പറയുന്നു. തമിഴ്‌നാട്ടിന്റെ സ്വാധീനത്തിന് താന്‍ വഴങ്ങിയെന്ന ആരോപണവും ജസ്റ്റിസ്‌തോമസ് നിഷേധിച്ചു.
ജസ്റ്റിസ് കെ.റ്റി തോമസുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയായ ഉടന്‍ അദ്ദേഹം രഹസ്യമായി ജസ്റ്റിസ് കെ.റ്റി. തോമസിനെ സന്ദര്‍ശിച്ചിരുന്നു. സുപ്രീംകോടതികളിലുള്ള കേസുകളില്‍ പിണറായി അഭിപ്രായങ്ങള്‍ക്കായി ആശ്രയിക്കുന്നതും ജസ്റ്റിസ് കെ.റ്റി. തോമസിനെയാണ്.
നേരത്തെയും ജസ്റ്റിസ് കെ.റ്റി. തോമസിന് പിണറായിയുമായി അടുപ്പമുണ്ടായിരുന്നു. സിപിഎമ്മിന്റെ ഉന്നതനേതാക്കളുമായും അദ്ദേഹത്തിന് സജീവമായ ബന്ധങ്ങളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























