കടകംപള്ളിയെ കാത്തിരിക്കുന്നത് ഇരുണ്ട രാത്രികള്‍

വരും ദിവസങ്ങളില്‍ നന്നായി മഴ പെയ്തില്ലെങ്കില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ആദ്യ ദിനങ്ങള്‍ പവര്‍ക്കട്ടില്‍ കുഴയും. കാരണം ഇടുക്കിയിലും മുല്ലപ്പെരിയാറിലും തീരെ മഴ ലഭിക്കുന്നില്ല. വ്യാഴാഴ്ച വൃഷ്ടി പ്രദേശത്ത് 128 മില്ലി മീറ്റര്‍ മാത്രം മഴ ലഭിച്ചു. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് ഇടുക്കി അണക്കെട്ടില്‍ 231.96 അടി ജലമാണുള്ളത്. അതായത് സംഭരണ ശേഷിയുടെ 19.66 ശതമാനം കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 2334.8 അടിയായിരുന്നു ജലനിരപ്പ്.
മൂലമറ്റം പവര്‍ഹൗസില്‍ 3.923 ദശലക്ഷം യൂണിറ്റായിരുന്നു വ്യാഴാഴ്ചത്തെ ഉല്പാദനം. 30 ദിവസം വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് അണക്കെട്ടിലുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 110.60 അടിയിലേക്ക് താഴ്ന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അണക്കെട്ടില്‍ 117 അടി വെള്ളമുണ്ടായിരുന്നു. അതായത് പവര്‍ക്കട്ട് നമ്മുടെ തൊട്ടടുത്താണെന്ന് ചുരുക്കം.
പവര്‍ക്കട്ട് പ്രതിസന്ധി നേരിടുന്നതിനു വേണ്ടിയാണ് ആതിരപ്പള്ളി പോലുള്ള പദ്ധതികള്‍ ആവശ്യമാണെന്ന് വൈദ്യുതി മന്ത്രി പറഞ്ഞത്. എന്നാല്‍ പദ്ധതി പ്രഖ്യാപനം വിവാദമായ സാഹചര്യത്തില്‍ അതിനു സാധ്യതയില്ല. കേരളത്തില്‍ വൈദ്യുതി ഉത്പാദനത്തിന് മറ്റ് സാധ്യതകളൊന്നും അവശേഷിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുകയാണ് മറ്റൊരു വഴി.
വൈദ്യുതിഉല്പാദനം കേരളത്തെ എന്നും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറായിരുന്നു ഇക്കാലമത്രയും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍. പ്രതിഭാധനനായ ഉദ്യോഗസ്ഥനാണ് ശിവശങ്കര്‍. ആര്യാടന്‍ മുഹമ്മദിന്റെ ഭരണകാലത്ത് പവര്‍ക്കട്ടില്ലാതെ മന്ത്രിസഭയെ രക്ഷിച്ചത് ശിവശങ്കറാണ്. പോള്‍ ആന്റണിയാണ് പുതിയ ബോര്‍ഡ് ചെയര്‍മാന്‍. അദ്ദേഹത്തിന്റെ കൈയ്യില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് എത്രത്തോളം ഭദ്രമാകുമെന്നു കണ്ടറിയണം. ഇല്ലെങ്കില്‍ ഇടതു ഭരണത്തിന്റെ ആദ്യ നാളുകളില്‍ കേരളം കൂരിരുട്ടിലാവും. അതോടെ ജനം എതിരാവുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























