ജിഷ വധക്കേസില്‍ അന്വേഷണം വിലയിരുത്താന്‍ ഡി.ജി.പി ഇന്ന് പെരുമ്പാവൂരില്‍, കോണ്ഗ്രസ് നേതാവ് പി.പി.തങ്കച്ചന്റെ മോഴിയെടുത്തെക്കും

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കേസിന്റെ പുരോഗതി വിലയിരുത്തുന്നതിന് ഡി.ജി.പി ബെഹ്‌റ ഇന്ന് പെരുമ്പാവൂരില്‍ എത്തും. സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ഉടന്‍ ജിഷ കൊലക്കേസ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കുമെന്നു ഡിജിപി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി ബി. സന്ധ്യ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ജിഷയുടെ കുറുപ്പംപടിയിലെ വീടും ഡിജിപി ബെഹ്‌റ സന്ദര്‍ശിച്ചേക്കും.
ഇന്നലെ പ്രതിയുടേതെന്ന നിലയില്‍ പുറത്തുവിട്ട രേഖാചിത്രവുമായി രൂപസാദൃശ്യമുള്ളയാളെ തൃശൂരിനടുത്ത് പേരാമംഗലത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വരടിയത്ത് ടൈല്‍സിന്റെ പണിയില്‍ ഏര്‍പ്പെട്ടുവരുന്ന രാജസ്ഥാന്‍ സ്വദേശിയായ രജനീഷ് (20 ) നെ ജിഷ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ചോദ്യം ചെയ്ത് വിരലടയാളവും മറ്റും ശേഖരിച്ച് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാമെന്ന തൊഴിലുടമയുടെ ജാമ്യത്തില്‍ വിട്ടു.
ജിഷാ വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ മൊഴിയെടുത്തു. ജിഷയുടെ അമ്മ രാജേശ്വരി തന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം തെറ്റാണെന്നു അറിയിച്ചു. ജിഷ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആലുവ പോലീസ് ക്ലബ്ബില്‍ കൊണ്ടുപോയാണ് ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ മൊഴിയെടുത്തത്. ഡിവൈഎസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍.
കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി ആരോപണ വിധേയനായ കോണ്ഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ മൊഴി എടുക്കാനും സാധ്യത. ജിഷയുടെ അമ്മയെ അറിയില്ലെന്ന് തങ്കച്ചന്‍ പറഞ്ഞത് തെറ്റാണെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























