കൊന്നിട്ടും തീരാത്ത പക... അച്ഛനെ മകന്‍ കൊന്നതിന് ശേഷം കൈകാലുകള്‍ വെട്ടിമുറിച്ചത് മണ്‍വെട്ടിയാല്‍

അമേരിക്കന്‍ മലയാളി ജോയി ജോണിനെ മകന്‍ ഷെറിന്‍ കൊന്നിട്ടും അയാളുടെ പക തീര്‍ന്നില്ല. കൈകാലുകളെല്ലാം മണ്‍വെട്ടിയാല്‍ മുറിച്ചു. എന്നിട്ടാണ് പലവഴിയില്‍ ഉപേക്ഷിച്ചത്.
അതേസമയം കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലാനുപയോഗിച്ച അമേരിക്കന്‍ നിര്‍മിത തോക്കിന് വിരലോളം നീളമേയുള്ളു. മൃതശരീരം മുറിക്കാന്‍ ഉപയോഗിച്ച ഒരടി നീളമുള്ള മൂര്‍ച്ചയേറിയ കത്തി, കൈകാലുകള്‍ വെട്ടിമുറിക്കാന്‍ ഉപയോഗിച്ച മണ്‍വെട്ടി, മൃതശരീരം കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയ ജാറുകള്‍, കത്തിക്കാനായി കിടത്തിയ ടിന്‍ഷീറ്റ്, ജോയി അണിഞ്ഞിരുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല, മോതിരം, പഴ്‌സ് എന്നിവയും ഇന്നലെ നടത്തിയ തെളിവെടുപ്പിനിടെ കണ്ടെടുത്തു.
നഗരമധ്യത്തില്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള ഉഴത്തില്‍ ബില്‍ഡിങ്ങിന്റെ ഗോഡൗണിലെ സ്‌റ്റോര്‍ മുറിയില്‍ നിന്നാണ് ഇതെല്ലാം കണ്ടെത്തിയത്. ഇവിടെവച്ചാണ് ഷെറിന്‍ കൊലയ്ക്കുശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതും പിന്നീട് തീ കെടുത്തി ശരീരം ആറു കഷ്ണങ്ങളായി മുറിച്ചതും. ചോരപറ്റിയ ചെരിപ്പും, ടിന്‍ഷീറ്റും ഇടനാഴിയിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് ഗോഡൗണിന്റെ ഭിത്തിയില്‍ രക്തം വീണത്. കണ്ടെടുത്ത തോക്കില്‍ അഞ്ചു തിരകള്‍ അവേശേഷിച്ചിരുന്നു. ആയുധങ്ങള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിനും തോക്കും തിരകളും ബാലിസ്റ്റിക് വിഭാഗത്തിനും കൈമാറി.
കണ്ടെടുത്ത ആയുധങ്ങള്‍ കൃത്യത്തിനുശേഷം ഗോഡൗണിലെ സ്‌റ്റോറിനുള്ളില്‍ വച്ചു പൂട്ടിയ നിലയിലായിരുന്നു. താക്കോല്‍ കണ്ടെത്താനാവാത്തതിനാല്‍ പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്.
ഒരു മണിക്കുറോളം നീണ്ട തെളിവെടുപ്പിനുശേഷം തിരുവല്ലയില്‍ ഷെറിന്‍ താമസിച്ച ഹോട്ടല്‍, പെട്രോള്‍ വാങ്ങിയ പമ്പ്, ജാര്‍ വാങ്ങിയ കട എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി.
ഷെറിനുമായി ഇന്നും തെളിവെടുപ്പ് തുടരും. ഉടല്‍ ഉപേക്ഷിച്ച ചങ്ങനാശേരിയിലെ വെരൂര്‍, തല ഉപേക്ഷിച്ച ചിങ്ങവനം എന്നിവിടങ്ങളിലും ഇയാള്‍ താമസിച്ച കോട്ടയത്തെ ഹോട്ടലിലും തെളിവെടുക്കും. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























