പച്ചക്കറികളില്‍ വിഷസാന്നിധ്യം ഉണ്ടായാല്‍ വില്പന തടയും: പിണറായി വിജയന്‍

വിഷാംശമുള്ള പച്ചക്കറികള്‍ സംസ്ഥാനത്ത് വില്‍ക്കാന്‍ അനുവധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഷസാന്നിധ്യമുള്ള പച്ചക്കറികളെ തടയാന്‍ പരിശോദന ഊര്‍ജിതമാക്കും. 50000 ഹെക്ടര്‍ പ്രദേശത്തേയ്ക്ക് കൂടി പച്ചക്കറി കൃഷി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കിയാല്‍ മാത്രമേ കൃഷി വ്യാപിപ്പിക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി കേന്ദ്രവും സംസ്ഥാനവും സംയുക്തമായി കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്കും വികസനത്തിനും സന്തുലിതമായ സാഹചര്യം സൃഷ്ട്ടിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് വേണ്ടി വികസനമോ, വികസനത്തിന് വേണ്ടി പരിസ്ഥിതിയോ ഇല്ലാതാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























