കോണ്‍ഗ്രസില്‍ വെട്ടി നിരത്തല്‍ നീക്കങ്ങള്‍...സുധീരനെ വെട്ടാന്‍ നീക്കം

സുധീരനെ വെട്ടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറെടുക്കുന്നു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവ് സ്ഥാനം ത്യാഗം ചെയ്തതു പോലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുധീരന്‍ രാജിവയ്ക്കണമെന്ന മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ ആവശ്യം ഇതിന്റെ ഭാഗമാണ്. നെയ്യാര്‍ഡാമില്‍ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് സുധീരനെതിരെ കര്‍ശനനിലപാടുമായി എ ഗ്രൂപ്പ് എത്തിയത്. എന്നാല്‍ കള്ളന്‍മാരുടെ സുവിശേഷത്തിന് ചെവികൊടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം.
അടുത്ത മുഖ്യമന്ത്രിസ്ഥാനം സുധീരന്‍ അവകാശപ്പെട്ടേക്കാം എന്ന നിഗമനത്തിലാണ് എ ഗ്രൂപ്പ് നീങ്ങുന്നത്. അതിനുമുമ്പ് സുധീരന്റെ ചിറകരിയണം എന്നാണ് എ ഗ്രൂപ്പിന്റെ ആലോചന. സംസ്ഥാന കോണ്‍ഗ്രസിലെ മൂന്നാം ശക്തിയായി സുധീരന്‍ വളര്‍ന്നു എന്ന് സാഹചര്യത്തിലാണ് എ ഗ്രൂപ്പ്. പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടി.
ആദ്യം മുല്ലപ്പളെളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിക്കും. മുല്ലപ്പള്ളി രാമചന്ദ്രനെ സംസ്ഥാന കോണ്‍ഗ്രസില്‍ പലര്‍ക്കും താത്പര്യമില്ല. അങ്ങനെ വരുമ്പോള്‍ സമവായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വരും. സ്വാഭാവികമായും ജോലിയൊന്നും ഇല്ലാതെ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ എങ്ങനെ നിലനിര്‍ത്തണമെന്ന ചിന്തയാണ് ഹൈക്കമാന്റിനുള്ളത്. വിഎസിന് നല്‍കിയ സ്ഥാനം പോലെ ഉമ്മന്‍ചാണ്ടിക്കും ഒരു സ്ഥാനം നല്‍കണമെന്ന ചിന്ത കോണ്‍ഗ്രസ് ഹൈക്കമാന്റിനുണ്ട്.
അതേസമയം നേതൃമാറ്റവിഷയം ആരു ഉന്നയിച്ചില്ലെന്ന് വിഎം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നവരാണ് യഥാര്‍ത്ഥത്തില്‍ പാര്ട്ടിക്കെതിരെ നിലകൊള്ളുന്നതെന്നും സുധീരന്‍ പറഞ്ഞു. ഇതിനര്‍ത്ഥം സുധീരനും ലക്ഷ്യമിടുന്നത് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളെ തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























