കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്നു ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. മിനിമം ചാര്‍ജ് ആറ് രൂപയില്‍നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തണമെന്നു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ചാര്‍ജ് വര്‍ധന ഉണ്ടാകില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.
ഡീസല്‍ വില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് കെ.എസ്.ആര്‍.ടി.സി മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ആറ് രൂപയായി കുറച്ചത്. സ്വകാര്യ ബസുടമകളോടും നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വകാര്യ ബസുടമകള്‍ ഇക്കാര്യം ചെവിക്കൊണ്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























