കെട്ടിടത്തില്‍ നിന്നും ചാടിയ രോഗിക്ക് പരിക്കേറ്റു

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിക്ക് കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റു. വിഴിഞ്ഞം സ്വദേശി 65 വയസുള്ളയാളാണ് പുതുതായി പണിതുകൊണ്ടിരിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റ ഒന്നാം നിലയില്‍ നിന്നും ചാടിയത്.
നെഞ്ചു വേദനയെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചാം തീയതിയാണ് ഇദ്ദേഹത്തെ പതിനാറാം വാര്‍ഡില്‍ അഡ്മിറ്റാക്കിയത്.
ഇദ്ദേഹത്തോടൊപ്പം ഭാര്യയും ആശുപത്രിയില്‍ കൂട്ടിനുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന് അറിഞ്ഞത്. ഇക്കാര്യം സെക്യൂരിറ്റിക്കാരേയും പോലീസിനേയും അറിയിച്ചു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇദ്ദേഹം വാര്‍ഡിന് സമീപത്തുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് താഴെ കിടക്കുന്നതായി കണ്ടു. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വലത്തേ കാലിന് ഒടിവുണ്ട്.
ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. ചാടിയതിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























