പറയുന്നത് പച്ചക്കള്ളം... അമ്മയേയും ചേച്ചിയേയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അമ്മയും ചേച്ചിയും ഉരുണ്ടു കളിച്ചതോടെ അവരില്‍ നിന്നും സത്യം മണി മണിപോലെ പറയിക്കാന്‍ പോലീസ് പുതിയ മാര്‍ഗം തേടുന്നു. അവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടാനൊരുങ്ങുകയാണ് പുതിയ അന്വേഷണ സംഘം. ഇവരില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് തോന്നിയതോടെയാണ് ഇരുവരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണം സംഘം തയാറെടുക്കുന്നതെന്നാണ് സൂചന. ഇതിനായി ഇരുവരെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അറിയുന്നു. ഒരു വാടക വീടെടുത്ത് അവിടെ പാര്‍പ്പിച്ച് മൊഴി രേഖപ്പെടുത്താനാണ് നീക്കമെന്ന് അറിയുന്നു.
ജിഷയുടെ അമ്മ ഇപ്പോള്‍ കഴിയുന്നത് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാണ്. അവിടെവച്ച് അമ്മയുടെ വിശദമായ മൊഴി എടുക്കുന്നതില്‍ പരിമിതിയുണ്ട്. അതിനാലാണ് പകരം സംവിധാനത്തെക്കുറിച്ച് അന്വേഷണ സംഘം ആലോചിക്കുന്നതത്രേ. പല കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വ്യക്തത വരുത്താനുണ്ട്. പരിസര വാസികളില്‍ നിന്നടക്കം ലഭിച്ച മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളിലെ കാര്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. അതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരണമെങ്കില്‍ ജിഷയുടെ അമ്മയില്‍ നിന്നും സഹോദരിയില്‍ നിന്നും ചില കാര്യങ്ങള്‍ കൂടി അറിയാനുണ്ട്. സംഭവദിവസം ജിഷ എവിടെയാണ് പോയിരുന്നതെന്നും കഴിച്ചതെന്താണെന്നും അടക്കമുള്ള വിവരങ്ങളിലും കൂടുതല്‍ വ്യക്തത വരാനുണ്ട്.
അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























