Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോതമംഗലത്ത് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച യുവാവിന്റെ മരണം പ്രണയം തകര്‍ന്നതുമൂലം

15 JUNE 2016 05:07 AM IST
മലയാളി വാര്‍ത്ത.

പ്രണയത്തില്‍പ്പെട്ടും അതിന്റെ ഊരാക്കുടുക്കില്‍ കുരുങ്ങിയും ജീവന്‍ ഹോമിച്ച നിരവധി ജീവിതങ്ങളുണ്ട്. അതില്‍ ദാരുണമായ ഒന്നാണ് കോതമംഗലത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത്. പ്രേമബന്ധം വീട്ടിലറിഞ്ഞതില്‍ അരിശംപൂണ്ട കാമുകി നേരിട്ടെത്തി വഴക്കിട്ടതില്‍ മനോവിഷമത്തെതുടര്‍ന്നാണ് ടെക്സ്റ്റയില്‍ ഷോപ്പ് ജീവനക്കാരനായ സാന്റോ ആത്മഹത്യ ചെയ്തതെന്ന് സൂചന. കുട്ടമ്പുഴ മണികണ്ഠന്‍ചാല്‍ വാലേത്ത് സണ്ണിയുടെ മകന്‍ സാന്റോ(25 )യെ ഇന്നലെ ഉച്ചയോടെ ഉപയോഗശൂന്യമായി കിടക്കുന്ന കോതമംഗലം കൊള്ളിക്കാട് മലയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊള്ളിക്കാട് സ്വദേശിനിയും ബ്യൂട്ടീഷ്യനുമായ യുവതിയുമായി സാന്റോ അടുപ്പത്തിലായിരുന്നു.
കഴിഞ്ഞ ദിവസം സാന്റോയുടെ വീട്ടുകാര്‍ യുവതിയെ വിളിച്ച് പ്രേമബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടെന്നും ഇതില്‍ കുപിതയായ യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തി സാന്റോയുമായി വഴക്കിട്ടിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തിലെ വസ്ത്രവില്‍പ്പനശാലയിലെ സെയില്‍സ്മാനായ സാന്റോ ശനിയാഴ്ച രാത്രി വരെ കടയില്‍ ജോലിയിലുണ്ടായിരുന്നു. ബൈക്ക് പഞ്ചറായെന്നും വീട്ടിലെത്താന്‍ വൈകുമെന്നും ശനിയാഴ്ച രാത്രി സാന്റോ വീട്ടില്‍ അറിയിച്ചിരുന്നു.രാത്രിയും പിറ്റേന്ന് പുലര്‍ച്ചെയും വീട്ടുകാര്‍ സാന്റോയുമായി ഫോണില്‍ ബന്ധപ്പെടാന്‍ നടത്തിയ ശ്രമം വിഫലമാവുകയായിരന്നു.
പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.ഇയാളുടെ ബൈക്ക് രണ്ടു ദിവസമായി പൊലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനിടയില്‍ കാമുകിയും സാന്റോയെ പല സ്ഥലത്തും അന്വേഷിച്ചു. ഇന്നലെ ഇവരാണ് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ സാന്റോയുടെ ജഡം കണ്ടെത്തിയത്. ഇവിടെ വച്ച് തങ്ങള്‍ കണ്ടുമുട്ടാറുണ്ടെന്നും ഇതുമൂലമാണ് സാന്റോയെ തിരക്കി പൊലീസ് ക്വര്‍ട്ടേഴ്‌സിലെത്തിയതെന്നുമാണ് കാമുകിയില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം. ഇന്നലെ ഉച്ചക്ക് ഈ പെണ്‍കുട്ടി നിലവിളിയോടെ പൊലീസ് ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള റോഡിലൂടെ ഓടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും കാര്യം തിരക്കിയ ഇവരോട് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ജഡം കണ്ടെത്തിയ കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തുകയുമായിരുന്നു.
പൊലീസ് ക്വര്‍ട്ടേഴ്‌സിനടുത്താണ് ഈ പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ വീട്. ഇവിയെത്തുന്ന അവസരത്തിലാണ് യുവതിയും സാന്റോയും പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ സംഗമിച്ചിരുന്നത്.പരിസരപ്രദേശത്ത് ആള്‍പൊക്കത്തില്‍ കാട് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ സമീപത്തെ റോഡില്‍ നിന്നാല്‍ പോലും പൊലീസ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം കാണാന്‍ പ്രയാസമാണ്. ഇന്നലെ കാട് വെട്ടിമാറ്റിയ ശേഷമാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ജഡം ഇന്ന് പൊലീസ് സര്‍ജ്ജന്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് മുവാറ്റുപുഴ ആര്‍.ഡി.ഒ യുടെ നിര്‍ദ്ദേശപ്രകാരം കുന്നത്ത്‌നാട് തഹസില്‍ദാര്‍ വര്‍ക്കി ജോസഫിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്.
തറയില്‍ ചോരപ്പാടുകള്‍ കണ്ടതാണ് മരണത്തില്‍ ബന്ധുക്കള്‍ സംശയമുന്നയിക്കാന്‍ കാരണമെന്നാണ് സൂചന.കൈത്തണ്ട മുറിച്ച ശേഷമാണ് സാന്റോ ഉടുമുണ്ടില്‍ തുങ്ങിയതെന്നും ഈയവസരത്തിലാവാം ചോരത്തുള്ളികള്‍ തറയില്‍ വീണതെന്നുമാണ് പൊലീസ് നിഗമനം. ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends