ജിഷ വധക്കേസില്‍ വേട്ടയാടപ്പെട്ടവര്‍ : ജിഷയുടെ സഹോദരി ദീപമുതല്‍ സാമൂഹിക രാഷ്ട്രീയമേഖലകളില്‍ നിന്നുള്ളവര്‍ വരെ

ഒന്നരമാസക്കാലം കേരളത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയുള്ള അന്വേഷണ പരമ്പരയായിരുന്നു ജിഷ വധക്കേസില്‍ നടന്നത്. അന്വേഷണപരമ്പരയില്‍ ആദ്യം മുതല്‍ അവസാനം വരെ വേട്ടയാടപ്പെട്ടവരില്‍ ജിഷയുടെ സഹോദരി ദീപമുതല്‍ സാമൂഹിക രാഷ്ട്രീയമേഖലകളില്‍ നിന്നുള്ളവരുണ്ടായിരുന്നു.
ജിഷ വധക്കേസിലെ പ്രതി വലയിലായതോടെ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരാളാണ് തസ്ലിക്ക് എന്ന യുവാവ്. സിനിമയില്‍ മുഖംകാണിക്കുവാനുളള ഒരുക്കത്തിലായിരുന്ന തസ്ലിക്കിന് ഇരുട്ടടി പോലെയാണ് പോലീസ് തയ്യറാക്കിയ രേഖാ ചിത്രം തിരിച്ചടിച്ചത്. തസ്ലിക്കിന്റെ മുഖത്തിനോട് സാദൃശ്യമുളള രേഖാചിത്രം സമൂഹത്തിന്റെ കണ്ണില്‍ ഈ പാവപ്പെട്ട ചെറുപ്പക്കാരനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി.
ഒരിക്കല്‍ പോലും പെരുമ്ബാവൂരില്‍ പോയിട്ടില്ലാത്തെ തസ്ലിക്കിന് ഇത് ഏറെ വേദനയും സമ്മാനിച്ചു. ഒടുവില്‍ യഥാര്‍ത്ഥ പ്രതി പോലീസ് വലയിലായതോടെ സമൂഹത്തിനു മുന്നില്‍ തസ്ലിക്കിന് ഇനി തലയുയര്‍ത്തി നടക്കാം.
ആരോപണങ്ങള്‍ ഏറ്റുവാങ്ങിയവരില്‍ പ്രധാനിയായിരുന്നു യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. ജിഷ തങ്കച്ചന്റെ മകളാണെന്നും ജിഷയുടെ അമ്മ 20 വര്‍ഷത്തോളം തങ്കച്ചന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നുവെന്നും. കൊലപാതകത്തിനു പിന്നില്‍ തങ്കച്ചനാണെന്നതടക്കമുള്ള ആരോപണങ്ങളുമായി ജോമോന്‍ പുത്തന്‍പുരക്കല്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തങ്കച്ചന്റെ മകനെയടക്കം നിരവധി പേരെ ഇതുമായി ബന്ധപ്പെടുത്തി ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തു വന്നെങ്കിലും പിപി തങ്കച്ചന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇരുണ്ട അധ്യായമായിരുന്നു ആരോപണങ്ങള്‍.
ജിഷ വധക്കേസ് രാഷ്ട്രീയമായ ദിശമാറിയപ്പോള്‍ തിരഞ്ഞെടുപ്പുവേളയില്‍ മോശമായി ബാധിച്ചത് പെരുമ്ബാവൂര്‍ മുന്‍ എംഎല്‍എ സാജു പോളിനെയായിരുന്നു. രണ്ടു തവണ സഹായം തേടിച്ചെന്നിട്ടും എംഎല്‍എ സഹായിച്ചില്ലെന്ന് ജിഷയുടെ അമ്മ പറഞ്ഞതോടെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് അത് കാരണമായി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് ക്യാമ്ബയിന്‍ സമയത്ത് രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാനും ജനങ്ങളെ കൈയിലെടുക്കാനും സാജു പോളിനു കഴിഞ്ഞില്ല. കൂടാതെ സ്വന്തം പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും സാജു പോള്‍ പരാജയം ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതനായി.
കൂടാതെ അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും ജിഷയുടെ അമ്മയും സഹോദരിയും വരെ സംശയത്തിന്റെ നിഴലിലായിരുന്നു. സഹോദരി ദീപയുടെ അന്യസംസ്ഥാന തൊഴിലാളിയായ സുഹൃത്തിനെ തേടിയും അന്വേഷണം നടന്നിരുന്നു. ഇടയ്ക്ക് ജിഷയുടെ സഹപാഠികളും സംശയത്തിന്റെ നിഴലില്‍ വന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























