Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

കേരളത്തില്‍ നടന്ന ഏറ്റവും ക്രൂരമായ കൊലപാതകങ്ങളില്‍ പലതിലും പ്രതികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ : കൊലപാതകങ്ങള്‍ കഴുത്തറുത്തും വികൃതമാക്കിയും

16 JUNE 2016 08:14 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയില്‍ ഉടനീളം വലിയ ചര്‍ച്ചാവിഷയമായി മാറിയ ജിഷാവധക്കേസില്‍ ആസാം സ്വദേശി പിടിയിലായതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉടനീളം ഭീതിയായി മാറുന്നു. മലയാളികളെക്കാള്‍ വൃത്തിയായും കഠിനമായും ജോലി ചെയ്യാന്‍ തല്‍പ്പരര്‍ എന്നത് പരിഗണിച്ച് കേരളീയര്‍ മിക്ക തൊഴില്‍മേഖലകളിലേക്കും ഇവരെ പരിഗണിക്കുമ്‌ബോള്‍ ഇവരിലെ ക്രിമിനലുകളെയും ക്രൂരന്മാരെയും തിരിച്ചറിയാതെ പോകുന്നുണ്ട്.

അഞ്ചു വര്‍ഷത്തിനിടയില്‍ കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളില്‍ പലതിലും പ്രതികള്‍ അന്യസംസ്ഥാനക്കാര്‍ ആണെന്നതാണ് ജിഷയുടെ ഘാതകനിലേക്കും പോലീസിനെ നയിച്ചത്.

കൊലപാതകത്തില്‍ സ്വീകരിക്കുന്ന ക്രൂരതയും കണ്ണിച്ചോരയില്ലായ്മയുമാണ് ഇക്കാര്യത്തിലെ പ്രത്യേകതകള്‍. മനുഷ്യത്വ രാഹിത്യമായ കൊലപാതകങ്ങളും മൃതദേഹങ്ങളോട് കാട്ടുന്ന ക്രൂരതകളുടേയും സാമ്യതയാണ് ജിഷാ വധക്കേസില്‍ പ്രതി അന്യസംസ്ഥാനക്കാരന്നെ ആദ്യ നിരൂപണത്തിലേക്ക് പോലീസിനെ എത്തിച്ചതെന്ന് വ്യക്തം. കഴുത്തില്‍ ആഴത്തില്‍ കടിച്ചതിന്റെ മുറിവ് ഉള്‍പ്പെടെ ജിഷയുടെ ശരീരത്ത് 38 മുറിവുകള്‍ ഉണ്ടായിരുന്നു. ജനനേന്ദ്രിയം തകര്‍ന്ന നിലയില്‍ കുത്ത് കൊണ്ട് ആന്തരീകാവയവങ്ങളില്‍ വരെ മുറിവേറ്റ നിലയിലായിരുന്നു. വയറ് കീറി കുടല്‍മാല പുറത്തു വന്നിരുന്നു.

പത്തുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ നടന്ന ഏറ്റവും ക്രൂരമായ കൊലപാതകങ്ങളില്‍ പലതിലും പ്രതികള്‍ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ആറു വര്‍ഷം മുമ്ബായിരുന്നു കിടങ്ങൂര്‍ കൊമ്ബനാം കുന്നില്‍ തോട്ടത്തില്‍ വീട്ടില്‍ മറിയാമ്മയെന്ന 80 കാരിയെ ഒരു അന്യസംസ്ഥാന തൊഴിലാളി ഷുക്കൂര്‍ മുഹമ്മദലി ക്രൂരമായി കൊല ചെയ്തത്. മക്കളെല്ലാം വിദേശത്തുള്ള മറിയാമ്മയുടെ പൊന്ന് മോഷ്ടിക്കാനായി കൊലപ്പെടുത്തി വീടിന് സമീപത്തെ സ്ലാബിനടിയിലേക്ക് തള്ളി വെച്ചു.

2010 ജൂണ്‍ 3 ന് ചക്കയിടാന്‍ സഹായത്തിന് ക്ഷണിച്ചതായിരുന്നു മുഹമ്മദാലിയെ. എന്നാല്‍ തന്റെ വല്യമ്മയോളം പ്രായമുള്ള മറിയാമ്മയെ മുഹമ്മദാലി വീട്ടുവളപ്പിന് സമീപമുള്ള തോട്ടിലേക്ക് വാപൊത്തി കഴുത്തറുത്തു കൊന്ന ശേഷം സ്ലാബിനടിയിലേക്ക് ചവുട്ടി താഴ്്ത്തി. മാലയും വളയും കമ്മലുമായി എട്ടു പവന്‍ മോഷണം നടത്താനായിരുന്നു കൃത്യം. ബംഗ്‌ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന ബംഗാളിലെ ഇരുപത്തിനാല് പര്‍ഗാനാസ് ജില്ലയിലായിരുന്നു ഇയാളുടെ വീട്.

കോട്ടയത്ത് മണര്‍കാട് പാറമ്ബുഴയില്‍ കഴിഞ്ഞ വര്‍ഷം ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും അന്യസംസ്ഥാന തൊഴിലാളിയായിരുന്നു പ്രതി. ഉത്തര്‍പ്രദേശുകാരനായ 26 കാരന്‍ നരേന്ദ്രകുമാര്‍. തിരുത്തിപ്പടി മുലേപ്പറമ്ബില്‍ ലാലപ്പന്‍, ഭാര്യ പ്രസന്ന, മകന്‍ പ്രവീണ്‍ എന്നിവരെ പ്രതി ജോലി ചെയ്യുന്ന പ്രവീണ്‍ നടത്തുന്ന െ്രെഡക്ലീനിംഗ് കടയില്‍ വെച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്ബ് ഇരകളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് പൊള്ളിക്കാനും ഇയാള്‍ മറന്നില്ല. പ്രവീണുമായുണ്ടായ ഒരു ചെറിയ തര്‍ക്കമായിരുന്നു നരേന്ദ്രകുമാറിനെ കൊലപതാകത്തിന് പ്രേരിപ്പിച്ചത്.

ആലപ്പുഴ തകഴിയില്‍ കള്ള്ഷാപ്പിലെ ജീവനക്കാരനെ കൊന്ന് ജഡം ഫ്രീസറില്‍ ഒളിപ്പിച്ച ക്രൂര സംഭവത്തിന് പിന്നിലും അസം സ്വദേശിയായിരുന്നു. ആകാശ് ദീപക് എന്നയാളെയാണ് പോലീസ് ഇക്കാര്യത്തില്‍ സംശയിച്ചത്. തകഴി കേളമംഗളം 101 ാം നന്പര്‍ ഷാപ്പിലെ പാചകക്കാരന്‍ രാമചന്ദ്രനെ കൊന്ന ശേഷം തലയും കൈകളും ഒടിച്ച് ഇടിച്ച് ഫ്രീസറില്‍ കയറ്റിയ നിലയിലാണ് കണ്ടെത്തിയത്. രാമചന്ദ്രന്റെ പോക്കറ്റില്‍ നിന്നും 2000 രുപയും ക്യാഷ് കൗണ്ടറിലെ 400 രൂപയും മോഷണം പോയിരുന്നു.

പെരുമ്ബാവൂര്‍ ഒര്‍ണയിലെ റബര്‍ തോട്ടത്തിനു സമീപമുള്ള പാടത്ത് ദൂരൂഹ സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളിയായ അമ്മയെയും കുട്ടിയെയും കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും പോലീസ് സംശയിച്ചത് അന്യസംസ്ഥാനക്കാരെ തന്നെയായിരുന്നു. മരിച്ച സ്ത്രീയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടായിരുന്നു. ദേഹത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു.

അന്യ സംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്‌ബോഴും കേരളത്തില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ല. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കോട്ടയം ജില്ലയില്‍ വെറും ആയിരത്തി അഞ്ഞൂറ് അന്യ സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളു.

ഏകദേശകണക്കനുസരിച്ച് എറണാകുളം ജില്ലയില്‍ പത്തുലക്ഷത്തോളം ഇതരസംസ്ഥാനക്കാര്‍ ജോലിചെയ്യുന്നുണ്ട്. തീവണ്ടിമാര്‍ഗം ഓരോ ദിവസവും എറണാകുളത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വന്നിറങ്ങുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം ഇരുപതിനായിരത്തിലധികം വരുമെന്നാണ് കണക്കുകള്‍.

അന്യ സംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകള്‍ പെരുകുമ്‌ബോഴും ഇവരുടെ കൃത്യമായ കണക്കെടുക്കാന്‍ ജില്ലാ ഭരണകൂടമോ, പോലീസോ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റോ തുനിയാറില്ല. പാറമടകള്‍, ക്രഷറുകള്‍, ഇഷ്ടികക്കളങ്ങള്‍, പ്ലൈവുഡ് കന്പനികള്‍, കെട്ടിട നിര്‍മാണമേഖലകള്‍ തുടങ്ങി പ്രധാനജോലികളും ഇവര്‍ കൈയടക്കി. തടിവ്യവസായവും, ഫര്‍ണിച്ചര്‍ നിര്‍മാണവും ക്രഷറുകളും, പ്ലൈവുഡ് കമ്ബനികളും ഏറെയുള്ള പെരുമ്ബാവൂരും, പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് അഞ്ച് ലക്ഷത്തിലേറെ ഇതര സംസ്ഥാനക്കാര്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിക്ക് അടിമപ്പെട്ടവരും ഉണ്ട്.

കൊടുംകുറ്റവാളികള്‍ മുതല്‍ തീവ്രവാദ പ്രവര്‍ത്തകര്‍വരെ തൊഴിലാളിയെന്ന ലേബല്‍ മറയാക്കി കേരളത്തിലുണ്ട്. ഒഡീഷ, ഗുജറാത്ത്, യു.പി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമേ ബംഗ്‌ളാദേശികളും തമ്ബടിക്കുന്നുണ്ട്. ജോലിയുടെ മറവില്‍ സുരക്ഷിതമായ ഒളിത്താവളങ്ങള്‍ തേടിയെത്തുന്ന കുറ്റവാളികളമുണ്ട്. മയക്കുമരുന്ന് ശീലവും ലൈംഗികതയോടുള്ള അമിത താല്‍പ്പര്യവും ഇതിനു പുറമെ പെട്ടെന്ന് പ്രകോപിതരാവുന്ന പ്രകൃതക്കാരുമാണ് ഇവര്‍. ഇരകളെ തലക്ക് പ്രഹരിച്ച് കീഴടക്കി ആക്രമിക്കുന്ന സ്വഭാവക്കാരാണ് ഇക്കൂട്ടരെന്ന് പോലീസും സമ്മതിക്കുന്നു. കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ തെളിവുകള്‍ യാതൊന്നും അവശേഷിപ്പിക്കാതെ മിന്നല്‍ വേഗത്തില്‍ സ്വദേശത്തേക്ക് മടങ്ങാനും പ്രത്യേക മിടുക്കാണിവര്‍ക്ക്.

മോഷണത്തിനും ബലാത്സംഗത്തിനും പുറമേ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലും അനേകം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പിടിയിലാകുന്നുണ്ട്. കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായ സൗമ്യവധത്തിലും പ്രതി ഗോവിന്ദചാമി അന്യനാട്ടുകാരനായിരുന്നു. പത്തനംതിട്ട കോന്നിയില്‍ കോന്നി മെഡിക്കല്‍ കോളേജിനു സമീപം 50 കാരിയായ ദളിത് സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി ബംഗാളി സ്വദേശിയായിരുന്നു പ്രതി. ചോട്ടുവെന്ന പ്രദീപാണ് അറസ്റ്റിലായത്. ബലാത്സംഗത്തിനിടയില്‍ ഇയാള്‍ ഇരയുടെ മുഖത്ത് ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ നിര്‍മാണ പണിക്കത്തെിയ യുവാവ് ഒറ്റക്കു താമസിക്കുന്ന സ്ത്രീയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയിയായിരുന്നു പീഡിപ്പിച്ചത്.

സംക്രാന്തി ജംഗ്ഷന് സമീപം അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ക്യാമ്ബുകള്‍ കേന്ദ്രീകരിച്ചും, വിദ്യാര്‍ത്ഥികള്‍ക്കിടയിലും വില്‍പ്പന നടത്തുവാന്‍ കൊണ്ടുവന്ന അരക്കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികളെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത് അടുത്തിടെയാണ്. രാജ്‌സിംഗ് (25) ചന്തന്‍ദാസ് (39)എന്നിവരാണ് പിടിയിലായത്. ഒറീസയില്‍നിന്ന് വന്‍തോതില്‍ കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംക്രാന്തി ഗാന്ധിനഗര്‍ മേഖലയില്‍ എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

കേരളത്തില്‍ നിര്‍മ്മാണ മേഖലയിലും കമ്ബനികളിലും പണിയെടുക്കുന്ന ഇവര്‍ നാട്ടിലേക്ക് ലീവിന് പോകുമ്‌ബോള്‍ അവിടെനിന്നും കിലോയ്ക്ക് 2000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങി കേരളത്തില്‍ 10,000 രൂപയ്ക്ക് വില്‍ക്കുന്നതാണ് രീതി. പിടികൂടിയ കഞ്ചാവ് മണത്തിലും നിറത്തിലും തികച്ചും വ്യത്യസ്തമായിരുന്നെന്ന് പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (14 minutes ago)

ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...  (22 minutes ago)

പത്മകുമാർ യുദ്ധം തുടങ്ങി ഗോവിന്ദനെ മുച്ചൂട് വിഴുങ്ങി നാളെ കോടതിയിൽ പപ്പൻ ഒറ്റും..!ആദ്യ ബോംബ് പൊട്ടി  (25 minutes ago)

മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന്റെ റോളെന്ത്? മുഖ്യമന്ത്രി സതീശനെ വിളിച്ചോ?  (31 minutes ago)

പവന്റെ വിലയിൽ 480 രൂപയുടെ വർദ്ധനവ്  (35 minutes ago)

കോയമ്പത്തൂരിലെ ഫാം ഹൗസ് ഇളക്കി മറിച്ച് SIT ..! രാഹുലിന്റെ പൂടപോലും ഇല്ല..!ഡ്രൈവറെ തൂക്കി ചുവന്ന കാറിൽ ദേ രാഹുൽ CCTV...  (40 minutes ago)

സിലിണ്ടറിന്റെ വിലയിൽ വീണ്ടും കുറവ്...  (52 minutes ago)

അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ  (1 hour ago)

തിരുവനന്തപുരത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തി നശിച്ചു  (1 hour ago)

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്...  (1 hour ago)

. മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന്  (2 hours ago)

ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും....  (2 hours ago)

പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും...  (2 hours ago)

എസ്.ഐ.ആർ) നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ  (3 hours ago)

Malayali Vartha Recommends