Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊലയാളി പിടിയിലായ വിവരം ജിഷയുടെ അമ്മയെ എ ഡി ജി പി സന്ധ്യ നേരിട്ടറിയിച്ചു; പോലീസ് പരിശോധിച്ചത് 27 ലക്ഷം സെല്‍ഫോണ്‍ സിഗ്‌നലുകള്‍

17 JUNE 2016 01:04 AM IST
മലയാളി വാര്‍ത്ത.

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു പിടിയിലായത് ജിഷ(31)യുടെ കൊലയാളി അസം ഗുവാഹത്തി സ്വദേശി അമീറുല്‍ ഇസ്‌ലാം (23) തന്നെയാണെന്നു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനാഫലം പുറത്തുവരുന്നതു വരെ കാത്തതിനുശേഷം പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയ്ക്കരികില്‍ എഡിജിപി സന്ധ്യ നേരിട്ടെത്തിയാണ് കൊലയാളി പിടിയിലായ വിവരം അറിയിച്ചത്. ആനന്ദാശ്രുക്കളോടെ എഡിജിപി-യെ കെട്ടിപ്പിടിച്ച് അവര്‍ നന്ദി അറിയിച്ചു.
ചോദ്യം ചെയ്യുമ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് അമീറുല്‍ നല്‍കുന്നതെങ്കിലും സാക്ഷിമൊഴികളും കൊലനടന്ന സാഹചര്യവും കണക്കിലെടുത്തു പൊലീസ് എത്തിച്ചേരുന്ന നിഗമനം ഇതാണ്: കനാലില്‍ സ്ത്രീകളുടെ കുളിക്കടവില്‍ എത്താറുള്ള അമീറുല്‍ ഇസ്‌ലാമിനെ രണ്ടു മാസം മുന്‍പു ജിഷയുടെ വീടിനു സമീപമുള്ള സ്ത്രീ ചെരിപ്പൂരി അടിച്ചിരുന്നു.
ഇതു കണ്ടു ചിരിച്ച ജിഷയെ പ്രതി അസഭ്യം പറഞ്ഞു. കൊലനടന്ന ഏപ്രില്‍ 28-നു രാവിലെ ജിഷയുടെ വീടിനു സമീപം കനാല്‍ റോഡിലൂടെ നടന്നു പോയ അമീറുല്‍ അശ്ലീല ചേഷ്ടകള്‍ കാണിച്ചപ്പോള്‍, മറുകരയില്‍ നിന്ന ജിഷ ചെരിപ്പൂരി അടിക്കുമെന്ന് ആംഗ്യം കാണിച്ചു. തുടര്‍ന്നു ജിഷ ഉറക്കെ ശകാരിക്കാന്‍ തുടങ്ങിയപ്പോഴാണ് അമീറുല്‍ സ്ഥലംവിട്ടത്. ജിഷയുടെ വീടിനു സമീപത്തെ കുറുപ്പംപടി ഇരിങ്ങോള്‍ക്കാവിനോടു ചേര്‍ന്നുള്ള ഇതരസംസ്ഥാനത്തൊഴിലാളി ക്യാംപിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ക്യാംപിലെത്തി മദ്യപിച്ചശേഷം കത്തിയുമായി തിരിച്ചെത്തി.
ജിഷ വീടിനു പുറത്തു പോയതു മനസ്സിലാക്കിയ കൊലയാളി സമീപത്തുള്ള വട്ടോളിപ്പടി ബസ് സ്‌റ്റോപ്പില്‍ കാത്തുനില്‍ക്കയായിരുന്നു. ജിഷ ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ പിന്‍തുടര്‍ന്നു വീട്ടിലെത്തി. വീടിനുള്ളില്‍ കയറി കടന്നുപിടിക്കാന്‍ ഒരുങ്ങിയപ്പോള്‍ ജിഷ ചെരിപ്പൂരി അടിച്ചു. വസ്ത്രം വലിച്ചുകീറാന്‍ ഒരുങ്ങിയപ്പോള്‍ ജിഷ കൈകളില്‍ കടിച്ചു. അമീറുല്‍ തിരികെ ജിഷയെ കടിച്ചശേഷം കത്തികൊണ്ടു കഴുത്തിലും മാറിലും കുത്തുകയായിരുന്നു.
കുത്തേറ്റു തളര്‍ന്നുവീണ ജിഷ വെള്ളം ചോദിച്ചപ്പോള്‍ കൈവശമുണ്ടായിരുന്ന മദ്യം വായിലേക്ക് ഒഴിച്ചുകൊടുത്തശേഷം കഴുത്തു ഞെരിച്ചു മരണം ഉറപ്പാക്കി. പീഡനശ്രമം പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ കത്തികൊണ്ടു രഹസ്യഭാഗത്തു കുത്തി മുറിവേല്‍പിച്ചതായും പൊലീസ് പറയുന്നു. വരുംദിവസങ്ങളില്‍ ഇയാളെ ചോദ്യംചെയ്യുന്നതോടെ സംഭവത്തിനു കൂടുതല്‍ വ്യക്തത വരും.
ഒരുവര്‍ഷം മുന്‍പു വട്ടോളിപ്പടിയിലെ ജിഷയുടെ പഴയ വീട് ഇടിഞ്ഞുവീണപ്പോള്‍ പുനര്‍നിര്‍മിക്കാനെത്തിയ തൊഴിലാളികളുടെ കൂട്ടത്തില്‍ അമീറുല്‍ ഉണ്ടായിരുന്നു. അന്നുമുതലുള്ള പരിചയമാണു കുളിക്കടവിലെ സംഭവത്തിനുശേഷം ശത്രുതയിലേക്കു നീങ്ങിയത്. കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും മറ്റാരെങ്കിലും നല്‍കിയ ക്വട്ടേഷനാണോ അമീറുല്‍ നടപ്പാക്കിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലനടന്ന അന്നു രാത്രിതന്നെ പ്രതി മൊബൈല്‍ ഫോണ്‍ ഓഫാക്കിയശേഷം സ്ഥലംവിട്ടു. സംഭവദിവസവും പിറ്റേന്നുമായി കുറുപ്പംപടിവിട്ടു പോയവരെ തേടിയെത്തിയ അന്വേഷണമാണ് അവസാനം അമീറുല്‍ ഇസ്‌ലാമില്‍ എത്തിയത്.
സംഭവദിവസവും തലേന്നും പിറ്റേന്നുമായി പെരുമ്പാവൂര്‍ കുറുപ്പംപടി മേഖലയിലെ സെല്‍ഫോണ്‍ ടവറുകള്‍വഴി കടന്നുപോയ 27 ലക്ഷം ഫോണ്‍ നമ്പറുകളില്‍ 26 നമ്പറുകള്‍ കൊലനടന്ന ഏപ്രില്‍ 28നുശേഷം പ്രവര്‍ത്തിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച സൈബര്‍ സെല്‍ കൈമാറിയ ഈ വിവരം പിന്‍തുടര്‍ന്നാണ് ഡിവൈഎസ്പി എം.ജെ.സോജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാഞ്ചീപുരത്ത് എത്തിയത്. ഇരിങ്ങോള്‍ക്കാവിനു സമീപം താമസിച്ചിരുന്ന സ്ഥലത്തെ മറ്റൊരു അസം സ്വദേശിയും ജിഷയുടെ വീടിനു സമീപം അമീറുല്‍ ഉപേക്ഷിച്ചുപോയ ചെരിപ്പു വിറ്റ കുറുപ്പംപടിയിലെ വ്യാപാരിയും നല്‍കിയ സൂചനകള്‍ പൊലീസിനെ കൃത്യമായി അയാളിലേക്കു നയിച്ചു.
കൊലപാതകത്തിനുശേഷം അസമിലേക്കു തിരിച്ചുപോയ അമീറുല്‍ പിടിയിലാവുന്നതിനിടയില്‍ മൂന്നു സിംകാര്‍ഡുകള്‍ മാറി മാറി ഉപയോഗിച്ചു. എന്നാല്‍ ഫോണ്‍ മാറിയിരുന്നില്ല. നാട്ടിലെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കാഞ്ചീപുരത്തെ വാഹനനിര്‍മാണശാലയില്‍ താല്‍ക്കാലിക ജോലിക്കാരനായി തങ്ങുമ്പോഴാണു പിടിയിലായത്. പ്രതിക്കു രണ്ടു ഭാര്യമാരുണ്ടെന്നു പൊലീസ് പറയുന്നു; ഒരാള്‍ അസമിലും മറ്റൊരാള്‍ ബംഗാളിലും. 23-കാരനായ ഇയാളുടെ രണ്ടാമത്തെ ഭാര്യയ്ക്കു 38 വയസ്സുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends