Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിഷയുടെ കൊലയാളി പിടിയിലായതോടെ ആശ്വസിക്കുന്നതു രേഖാചിത്രത്തിനോട് സാമ്യമുള്ളവരും, അയല്‍ക്കാരും അടങ്ങുന്ന നൂറോളം പേര്‍

17 JUNE 2016 02:25 AM IST
മലയാളി വാര്‍ത്ത.

ജിഷ വധക്കേസിലെ പ്രതി പൊലീസ് പിടിയിലായതോടെ ആശ്വസിക്കുന്നതു രേഖാചിത്രത്തിനോട് സാമ്യമുള്ള അന്യ സംസ്ഥാന തൊഴിലാളികളും, മലയാളികളും അടങ്ങുന്ന നൂറോളം പേര്‍. ജിഷയുടെ ഘാതകന്റെ രേഖാചിത്രത്തിനോട് സാമ്യമുണ്ടെന്ന പേരില്‍ പോലീസ് പിടിയിലായവരും, പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലിന് ഇരയാക്കപ്പെട്ട അയല്‍ക്കാര്‍ക്കും സമാധാനത്തോടെ ഇന്ന് മുതല്‍ കിടന്നുറങ്ങാം. പോലീസിന്റെ അന്വേഷണത്തിനും, സാഹചര്യ തെളിവുകള്‍ നല്‍കാനാണെങ്കില്‍ പോലും പോലീസിന്റെ കസ്റ്റഡിയില്‍ കിടന്ന അയല്‍ക്കാരും ഇനി കോടതി വിധിക്കു  കാത്തിരിക്കുന്നു.

കുറുപ്പംപടി വട്ടോളിപ്പടി ഇരിങ്ങോള്‍ പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലെ ജിഷയുടെ വീടിന് 23 കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്‍പതോളം പേരെ പൊലീസ് പല തവണ ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചിലര്‍ പ്രതികളാണെന്ന തരത്തില്‍ പ്രചാരണവുമെത്തി. കസ്റ്റഡിയിലെടുത്ത പലരെയും രക്ഷപ്പെടുത്തിയതു ഡിഎന്‍എ ടെസ്റ്റായിരുന്നു. ജിഷയുടെ ശരീരത്തില്‍ നിന്നും ലഭിച്ച ഉമിനീരിനെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് പ്രതിയോട് രൂപ സാദൃശ്യമുള്ളവരെ മുഴുവന്‍ ചോദ്യം ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതനായതു.

ജിഷയുടെ വീടിന് എതിര്‍വശത്തു താമസിക്കുന്ന പുത്തന്‍കുടി വീട്ടില്‍ പി.എം.സാബുവിനെയാണു പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കസ്റ്റഡിയിലെടുത്തത്. ജിഷയുടെ അമ്മ രാജേശ്വരിയുമായി സാബുവിന് മുന്‍പുണ്ടായിരുന്ന തര്‍ക്കത്തിന്റെ പേരില്‍ ഇദ്ദേഹത്തെ സംശയിക്കുകയായിരുന്നു. പൊലീസ് സംഘം പല തവണ ചോദ്യം ചെയ്തു, ഏതാനും ദിവസം കസ്റ്റഡിയില്‍ കഴിയുകയും ചെയ്തു. ഏറെ വേദന നിറഞ്ഞ ദിവസങ്ങളാണു കടന്നുപോയത് പലരും പിന്നീട് സംശയദൃഷ്ടിയോടെയാണു നോക്കിയത്. വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ മാത്രമുള്ള തനിക്കു ജോലിക്കു പോകാന്‍ പോലും സാധിച്ചില്ലന്നും സാബു പങ്കുവച്ചു.

ജിഷയുടെ പുതിയ വീടു നിര്‍മിക്കുന്ന മേസ്തിരി, ജിഷ ഡാന്‍സ് പഠിപ്പിച്ചയാളെന്നു മാത്രമല്ല സംശയം തോന്നിയ എല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. നെഞ്ചില്‍ കടിയേറ്റ പാടുകളുമായി ഒരു ഇതര സംസ്ഥാനത്തൊഴിലാളിയെ മഞ്ഞപ്പെട്ടിയില്‍നിന്നു പിടികൂടിയെങ്കിലും പിന്നീട് പ്രതിയല്ലെന്നുകണ്ട് വിട്ടയച്ചു. മാനഭംഗക്കേസുകളില്‍ പ്രതികളായി സംസ്ഥാനത്തിന്റെ വിവിധ ജയിലുകളില്‍നിന്നു പുറത്തിറങ്ങിയ എറണാകുളം ജില്ലക്കാരായ 19 പേരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

ദീപയുടെ സുഹൃത്തായ മുടക്കുഴ അകനാട് സ്വദേശിയും ചോദ്യം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രതിയെന്നുറപ്പിച്ച ഇതര സംസ്ഥാനക്കാരനായ മറ്റൊരാളെ ഏതാനും ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിഎന്‍.ആ ടെസ്റ്റിലാണ് ഇയാളും പ്രതിയല്ലെന്നു തെളിഞ്ഞത്.

സിനിമാതാരവും ആലുവ സ്വദേശിയുമായ കെ.വൈ.തസ്‌ലീക്കിനെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണമെത്തിലെത്തിയിരുന്നു. കുടുംബമായി താമസിക്കുന്ന തസ്‌ലീക്കിനെ ജിഷയുടെ ഘാതകന്‍ ആണെന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടന്നത്. എന്നാല്‍ ഒന്നുമറിയാത്ത തസ്ലീക് ഇതിനെതിരെ സൗമ്യമായി പ്രതികരിക്കുകയും ചെയ്തു.

ജിഷയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെ ഇതര സംസ്ഥാനക്കാര്‍ക്കു വീടു വാടക്യ്ക്കു നല്‍കിയിരിക്കുന്ന ജോര്‍ജ് കളമ്പാടനും പലതവണ പൊലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങേണ്ടി വന്നു. എന്നാല്‍ മുറിയില്‍ താമസിക്കുന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ഐഡി കാര്‍ഡുകളുമെല്ലാം ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. അന്വേഷണ സംഘം പല തവണ ഇവിടെ പരിശോധന നടത്തുകയും ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ജിഷയുടെ വീടിനു സമീപത്ത് താമസിക്കുന്ന റെജിയും പോലീസിന്റെ സംശയത്തിന്റെ നിഴലിലായിരുന്നു. പോലീസ് റെജിയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീടു പ്രതിയല്ലെന്നു കണ്ട് വിട്ടയച്ചിരുന്നു.

സംശയാസ്പദ സാഹചര്യത്തില്‍ ഇടുക്കി കഞ്ഞിക്കുഴി പൊലീസ്  അറസ്റ്റു ചെയ്ത മണികണ്ഠന്‍  മൂവാറ്റുപുഴ നഗരത്തിലെ ബസ് സ്‌റ്റോപ്പില്‍ മണിക്കൂറുകളോളം കുത്തിയിരുന്നതു വാര്‍ത്തയായിരുന്നു. മൂവാറ്റുപുഴയില്‍ പതിറ്റാണ്ടുകളായി താമസിച്ചു ജോലി ചെയ്യുന്ന മണികണ്ഠന്‍ ഇടുക്കിയില്‍ ബന്ധുവീട്ടില്‍ പോയപ്പോഴാണ് പൊലീസ് അവിടെനിന്ന് അറസ്റ്റ് ചെയ്ത് പെരുമ്പാവൂരിലെത്തിച്ചത്. എന്നാല്‍ ഇയാള്‍ പതിവായി ജോലി ചെയ്യുന്നിടത്തെത്തിയപ്പോള്‍ ജോലി നല്‍കാന്‍ ഉടമ തയാറായില്ല. ഇതിനെ തുടര്‍ന്നു വഴിയാധാരമായി റോഡിലിരിക്കുകയായിരുന്നു മണികണ്ഠന്‍

പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരും, സംശയത്തിന്റെ നിഴലിലായിരുന്നവര്‍ക്കും ഇനി സ്വസ്ഥമായി നാട്ടിലിറങ്ങി നടക്കാം.ജിഷയുടെ കൊലയാളി അവസാനം അറസ്റ്റിലായി, ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതോടെ അന്‍പതു ദിവസത്തെ പോലീസിന്റെ അന്വേഷണത്തിനു വിരാമമാകുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends