Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിഷ കൊലക്കേസ്: പ്രതിയുമായി പോലീസ് കോടതിയിലേക്ക്

17 JUNE 2016 06:59 AM IST
മലയാളി വാര്‍ത്ത.

ജിഷ കൊലക്കേസിലെ പ്രതിയായ അമീറുല്‍ ഇസ്‌ലാമിനെ അല്പം സമയത്തിനകം പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ആലുവ പൊലീസ് കഌബ്ബില്‍ നിന്നും സംഘം പുറപ്പെട്ടു. വിശദമായ ചോദ്യംചെയ്യലിനും തെളിവുശേഖരിക്കലിനുമായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. നിയമപരമായ പരിശോധന കൂടി പൂര്‍ത്തിയാക്കാന്‍ വേണ്ടി കോടതിയില്‍ നിന്ന് അനുമതി വാങ്ങേതുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തിരിച്ചറിയല്‍ പരേഡ് നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ജിഷയുടെ വീടിന് അരക്കിലോമീറ്റര്‍ അകലത്തിലുള്ള കെട്ടിടത്തിലാണ് പ്രതിയായ അമീറുല്‍ ഇസ്ലാം താമസിച്ചിരുന്നത് . ജിഷയെ കൊല്ലാന്‍ ഉപയോഗിച്ചിരുന്ന കത്തിയും പ്രതിയുടെ വസ്ത്രങ്ങളും പൊലീസ് വീടിനടുത്തു നിന്നും കണ്ടെത്തി. മേയ് 28ന് സന്ധ്യക്കാണ് അമീറുല്‍ ഇവിടെ നിന്നും നാട്ടിലേക്കെന്ന് പറഞ്ഞു പോയതെന്ന് കൂടെ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി പറയുന്നു. പ്രതിയുടെ ബന്ധുവായ യുവാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതി അമീറുല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കത്തി തേടി രാത്രി എട്ടരയോടെ പൊലീസ് സംഘം ഇരിങ്ങല്‍ വൈദ്യശാലപടിയിലെ ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന മൂന്ന് നില കെട്ടിടത്തിലെത്തിയത്. ഇതിനോട് ചേര്‍ന്നുള്ള നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് കത്തി കണ്ടെത്തി. വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് ഒപ്പം താമസിക്കുന്ന ബന്ധുവിനെ ഏല്‍പിച്ചതായും അമീറുല്‍ ചോദ്യംചെയ്യലിനിടെ പറഞ്ഞിരുന്നു. കൊലനടത്തിയ സമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബാഗില്‍ നിന്ന് കണ്ടെത്താനായില്ല. ഇതിനെതുടര്‍ന്നാണ് ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തത്. അമീറുലിന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകനാണ് ഈ യുവാവ്. കൊല നടന്ന ദിവസം സന്ധ്യയ്ക്കാണ് അമീറുല്‍ ഇവിടെനിന്ന് പോയത്. വൈകിട്ട് തങ്ങള്‍ ജോലി കഴിഞ്ഞ് വന്നപ്പോള്‍ മുറിയില്‍ മദ്യപിച്ചിരിക്കുകയായിരുന്നു അമീറുല്‍ എന്നും ഒപ്പം താമസിച്ചിരുന്ന ആള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends