ജിഷ വധക്കേസ് പ്രതി അമിയൂര്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കി

ഹെല്‍മറ്റുവെച്ച തലയുമായി പ്രതി വീണ്ടും മാധ്യമങ്ങള്‍ക്കുമുന്നില്‍. പ്രതിയുടെ മുഖം എങ്ങനെയും പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇതോടെ വെട്ടിലായി. നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ പ്രതിയായ അസം സ്വദേശി അമിയൂര്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കി. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകുന്നേരം മുന്ന് മണിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഡി.ജി.പി എത്താന്‍ വൈകിയതോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കുന്നത് വൈകിയത്. വൈകുന്നേരത്തോടെ പോലീസ് ക്ലബ്ബില്‍ എത്തിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രതിയെ മുക്കാല്‍ മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.
മുപ്പതോളം പോലീസുകാരുടെ അകമ്പടിയോടെ പോലീസ് ബസിലാണ് പ്രതിയെ എത്തിച്ചത്. ബസിന്റെ മുന്നിലും പിന്നിലുമായി പോലീസിന്റെ അകമ്പടി വാഹനവും ഉണ്ടായിരുന്നു. ആലുവ പോലീസ് ക്ലബ്ബ് മുതല്‍ പെരുമ്പാവൂര്‍ കോടതി വരെ സിഗ്‌നലുകള്‍ ഓഫ് ചെയ്ത് പോലീസ് വാഹനത്തിന്റെ യാത്ര സുഖമമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















