മൈക്രോ ഫിനാന്‍സ് ഇടപാടില്‍ ക്രമക്കേട് നടന്നതായി വെള്ളാപ്പള്ളി

പുത്തന്‍ തന്ത്രവുമായി വീണ്ടും വെള്ളാപ്പള്ളി. മൈക്രോ ഫിനാന്‍സ് ഇടപാടില്‍ ക്രമക്കേട് നടന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തട്ടിപ്പിലൂടെ അഞ്ച് കോടി രൂപ വരെ കൈവശപ്പെടുത്തിയവരുണ്ട്. ചില യൂണിയന്‍ നേതാക്കളാണ് തട്ടിപ്പ് നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കന്യാകുമാരിയില്‍ നടക്കുന്ന എസ്.എന്‍.ഡി.പി നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പിയില്‍ വര്‍ഗവഞ്ചകരുണ്ട്. തന്നെ വലിച്ച് താഴെയിടാനാണ് അവരുടെ ശ്രമമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മൈക്രോ ഫിനാന്‍സ് ഇടപാടില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. എസ്.എന്‍.ഡി.പിയുടെ പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















